പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ ആരോഗ്യപ്രശ്നം ഇന്ന് കുട്ടികളിലും ചെറുപ്പക്കാർക്ക് ഇടയിലും കാണപ്പെടുന്നു. പ്രമേഹത്തെ കുറിച്ചാണ് പറയുന്നത്. പ്രമേഹത്തെ ഡയബറ്റിസ് എന്നുകൂടി പറയാം. തെറ്റായ ജീവിത രീതിയാണ് ഈ രോഗം ഇത്രത്തോളം വ്യാപിക്കുന്നതിന് കാരണമായത്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവും പല ജീവിതശൈലി രോഗങ്ങളിലേക്കും നയിക്കുന്നു.
അത്തരത്തിൽ വളരെ ആശങ്കപരമായ ഒന്നാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണിത്. അമിതഭാരം ഉള്ളവരിൽ ഈ രോഗാവസ്ഥ വരുന്നതിനുള്ള സാധ്യത ഏറെയാണ്.അമിതമായ ഭക്ഷണം ഒഴിവാക്കുക, ഒറ്റയടിക്ക് കൂടുതലായി കഴിക്കുന്നത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുകയും ചെയ്യുന്നു, അടിവയറ്റിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത്.
ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കുന്നു തുടങ്ങിയവയെല്ലാമാണ് ഇതിൻറെ ചില കാരണങ്ങൾ. പ്രമേഹം വ്യത്യസ്ത ടൈപ്പുകളിൽ കാണപ്പെടുന്നുണ്ട്, അതിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്ന ഒന്നാണ് ടൈപ്പ് ടു പ്രമേഹം. ഉദാസീനമായ ജീവിതശൈലിയാണ് ഇതിൻറെ പ്രധാന കാരണം. പതിവായി കുറച്ച് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക, സമീകൃതമായ ഭക്ഷണം കഴിക്കുക, ജങ്ക് ഫുഡ്സ്, മധുര പലഹാരങ്ങൾ, ബേക്കറി പദാർത്ഥങ്ങൾ.
കൊഴുപ്പ് കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ, ഉരുളക്കിഴങ്ങ് റൊട്ടി പോലുള്ള ശുദ്ധീകരിച്ച് അന്നജം അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയുടെ അമിതമായ ഉപയോഗം പ്രമേഹത്തിലേക്ക് നയിക്കുന്നു. ഇലക്കറികൾ, ധാന്യങ്ങൾ, ഓട്സ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം കുറയ്ക്കുന്നതിന് സഹായകമാകും. അനിയന്ത്രിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുന്നു കൂടാതെ പുകവലി ഇൻസുലിൻ പ്രതിരോധത്തിലേക്കും നയിക്കും ഇവ രണ്ടും ഉപേക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ, മാനസിക സമ്മർദ്ദം നിയന്ത്രിക്കേണ്ടതും വളരെ പ്രധാനമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.