വീട് വൃത്തിയാക്കി എടുക്കുവാൻ ബുദ്ധിമുട്ടുന്നവരാണ് ഒട്ടുമിക്ക വീട്ടമ്മമാരും. എന്നാൽ ചില ടിപ്പുകൾ അറിയുകയാണെങ്കിൽ കുറച്ച് എളുപ്പത്തിൽ വീട്ടിലെ പണികൾ പുതുക്കാം കൂടാതെ വീടും നല്ലപോലെ വൃത്തിയാക്കി ഇടാം. അത്തരത്തിൽ വളരെ ഉപയോഗപ്രദമായ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. മിക്സി, വാഷിംഗ് മെഷീൻ, സ്വിച്ച് ബോർഡ്, കപ്പ്, ഗ്ലാസ്, പ്ലേറ്റുകൾ, ഡൈനിങ് ടേബിൾ, ബാത്റൂം ടൈൽസ് എന്നിങ്ങനെ.
കറപിടിച്ച എല്ലാ വസ്തുക്കളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനുള്ള സൂത്രം നമുക്ക് നോക്കാം. ഇതിനായി ഏറ്റവും പ്രധാനമായും ആവശ്യമുള്ളത് ഇരുമ്പാമ്പുളിയാണ് ചിലയിടങ്ങളിൽ അതിനെ ചെമ്മീൻ പുളി എന്നും പറയപ്പെടുന്നു. നല്ല പഴുത്ത പുളികൾ നമ്മൾ കളയാറാണ് പതിവ് എന്നാൽ അതിനു പകരം അവ അരിഞ്ഞെടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കുക. പേസ്റ്റ് രൂപത്തിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
ഇനി കറപിടിച്ച ഭാഗങ്ങളിൽ ഇത് പുരട്ടിവെച്ച് അരമണിക്കൂറിന് ശേഷം മാത്രമേ കഴുകിക്കളയാവോ. സ്റ്റീലിന്റെ ടാപ്പുകളും ക്ലീൻ ചെയ്യുവാൻ ഇത് ഉപയോഗിക്കാവുന്നതാണ്. ബാത്റൂം ടൈൽ കഴുകി വൃത്തിയാക്കുവാൻ വളരെ ബുദ്ധിമുട്ടാണ് എന്നാൽ ഇരുമ്പാമ്പുളിയുടെ ഈ ജ്യൂസ് ഉണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടും. സ്വിച്ച് ബോർഡിൻറെ ചുറ്റുമായി കറുപ്പ് നിറത്തിലുള്ള കറകൾ ഉണ്ടാവുന്നത് സഹജമാണ്.
ഇവ കളയുന്നതിനും ഇരുമ്പാമ്പുളിയുടെ ജ്യൂസ് തേച്ചുകൊടുത്ത് കുറച്ച് സമയത്തിന് ശേഷം തുടച്ചെടുക്കുക. സ്ഥിരമായിട്ട് ഉപയോഗിക്കുന്ന കപ്പിലും ഗ്ലാസിലും എല്ലാം ചായയുടെ കറ ഉണ്ടാവും ഇത് കളയുന്നതിനും ഏറ്റവും നല്ലൊരു വഴിയാണിത്. ചെളിപിടിച്ചിരിക്കുന്ന മിക്സി എല്ലാം ക്ലീൻ ആക്കുന്നതിനും ഇത് ഏറെ ഉപകാരപ്രദമാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.