പ്രദോഷ സന്ധ്യയ്ക്ക് ഈ കാര്യങ്ങൾ ചെയ്തു നോക്കൂ ജീവിതത്തിൽ മഹാഭാഗ്യങ്ങൾ വന്നുചേരും…

ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം. പ്രദോഷത്തിലെ സന്ധ്യ ശിവപൂജയ്ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ്. ശിവഭഗവാന്റെ അനുഗ്രഹം നേടിയെടുക്കുന്നതിന് ഇതിലും നല്ലൊരു ദിവസം വേറെ ഇല്ല. പാർവതി പരമേശ്വരന്മാർ ഏറ്റവും സന്തോഷപൂർവ്വമായി ഇരിക്കുന്ന സമയം കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ സമയം നിങ്ങൾ ഭഗവാനോട് എന്തുതന്നെ പ്രാർത്ഥിച്ചാലും അത് നടക്കുന്നതിനുള്ള സാധ്യത ഏറെയാണ്.

ഇന്നീ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. ജനുവരി 8 രാത്രി 11 58ന് തിതി ആരംഭിച്ചിരിക്കുകയാണ് ജനുവരി 9 രാത്രി 10 24 വരെ തിതിയുണ്ട്. ജനുവരി ഒമ്പതാം തീയതി സന്ധ്യയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രദോഷ ദിവസം സന്ധ്യയ്ക്ക് ഭഗവാൻറെ നടയിൽ എത്താൻ സാധിക്കുന്നത് പോലും ഭാഗ്യമായി കണക്കാക്കാം. ഈ സമയം നിങ്ങൾ എന്തുതന്നെ പ്രാർത്ഥിച്ചാലും അതിനുള്ള ഫലം ലഭിക്കും.

വ്രതം അനുഷ്ഠിക്കുന്നവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അരിയാഹാരം പൂർണമായും ഒഴിവാക്കേണ്ടതാണ്, ഇന്നീ ദിവസം ഒരു കാരണവശാലും നിറവയർ ആഹാരം കഴിക്കുവാൻ പാടുള്ളതല്ല. മത്സ്യം, മാംസം, ലഹരി എന്നിവ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇന്നത്തെ ദിവസം കുളിച്ച് നല്ല വൃത്തിയുള്ള വസ്ത്രം തന്നെ ധരിക്കുക. വൈകിട്ട് 5 24 മുതൽ രാത്രി 8 മണി വരെയുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്.

ഈ സമയത്ത് വിളക്ക് തെളിയിക്കുന്നത് ഭഗവാന്റെ നാമങ്ങൾ ജപിക്കുന്നതും ഏറെ ഉത്തമമായി കണക്കാക്കപ്പെടാം. അഞ്ച് തിരിയിട്ട ഭദ്രദീപമാണ് ഇന്നേദിവസം കത്തിക്കേണ്ടത്. ക്ഷേത്രദർശനം നടത്തുന്നവർ ഭഗവാന്റെ നെയ്യ് വിളക്ക് തെളിയിക്കുന്നത് ഏറ്റവും ശുഭകരമാണ്. പിൻവിളക്ക് കൂടി തെളിയിക്കുന്നത് വളരെ നല്ലതാകുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.