നിങ്ങൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കണം എങ്കിൽ ചില ടിപ്പുകൾ അറിഞ്ഞേ മതിയാവൂ. വീട് വൃത്തിയാക്കാനും വീട്ടിലെ മറ്റ് ജോലികളും വളരെ എളുപ്പത്തിൽ ചെയ്തു തീർക്കാനുള്ള ചില ടിപ്പുകൾ ആണ് ഈ ചാനലിലെ പ്രധാന കണ്ടന്റ്. എത്ര അഴുക്ക് പിടിച്ച തലയണയും മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കാനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.
വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള രണ്ട് രീതികളാണ് പറയുന്നത്. ആദ്യത്തെ രീതി, ഒരു ബൗളിൽ രണ്ട് ടീസ്പൂൺ പൊടിയുപ്പ് എടുക്കുക അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കണം. അഴുക്ക് കളയാനും ദുർഗന്ധം അകറ്റാനും ബേക്കിംഗ് സോഡ മികച്ചതാണ്. ഉപ്പ് ഒരു അണുനാശിനിയായി പ്രവർത്തിക്കുന്നു.
തലയണയിൽ പറ്റിപ്പിടിച്ചിരിക്കുന്ന എണ്ണ കറയും കറുത്ത നിറത്തിലുള്ള കരിമ്പനയും മാറാനായി അതിലേക്ക് അല്പം വിനാഗിരി കൂടി ചേർത്തു കൊടുക്കണം. ഒരു സ്പൂൺ സോപ്പുപൊടി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ഈ മിക്സ് ഒരു ബക്കറ്റിലേക്ക് ഒഴിക്കുക. അതിലേക്ക് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക പിന്നീട് അഴുക്കുപിടിച്ച പില്ലോ ആ വെള്ളത്തിൽ മുക്കി വയ്ക്കണം.
10 മിനിറ്റോളം വെള്ളത്തിൽ മുക്കി വച്ചതിനുശേഷം വാഷിംഗ് മെഷീനിൽ ഇട്ട് കഴുകുക. നല്ല വൃത്തിയായതിനു ശേഷം ഉണക്കിയെടുക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ പില്ലോ നല്ല പുതുപുത്തനായി കിട്ടും. അതിനകത്തുള്ള സ്പോഞ്ചിനും യാതൊരു കേടും ഉണ്ടാവുകയില്ല. പില്ലോ ക്ലീൻ ചെയ്യുന്നതിന് മറ്റൊരു രീതി കൂടിയുണ്ട്. അതിനെക്കുറിച്ച് വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.