മലബന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ അതിനുള്ള ഏറ്റവും നല്ല പരിഹാരം…

നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് മലബന്ധം. ഇതു പരിഹരിക്കുന്നതിന് സ്വയ ചികിത്സ തേടുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ അതിനുള്ള കാരണം മനസ്സിലാക്കി വേണം ചികിത്സ കണ്ടെത്തുവാൻ. യഥാർത്ഥത്തിൽ മലം വരണ്ടു പോവുകയും മലവിസർജനത്തിന് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുമ്പോഴാണ് മലബന്ധം അനുഭവപ്പെടുന്നത്. തെറ്റായ ജീവിത രീതിയാണ് പലപ്പോഴും ഈ രോഗാവസ്ഥയുടെ കാരണങ്ങളിൽപ്പെടുന്നത്.

യഥാർത്ഥത്തിൽ ഇത് രോഗാവസ്ഥയല്ല പല രോഗങ്ങളുടെയും ലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. അനാരോഗ്യകരമായ ഭക്ഷണരീതിയിലൂടെ ദഹനം സുഗമമായി നടക്കാതെ വരുന്നു.എണ്ണയും മസാലകളും അമിതമായി കഴിക്കുന്നവരിലും, കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തവരിലും, ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുകയും ചെയ്യുമ്പോൾ ഈ പ്രശ്നം ഉണ്ടാവാം. ഭക്ഷണത്തിലെ നാരുകളുടെ കുറവ് മലബന്ധത്തിന് കാരണമാകും.

നാരുകൾ അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം ഒഴിവാക്കുവാൻ സഹായകമാകും. മാംസം, വറുത്ത ഭക്ഷണങ്ങൾ എന്നിവ കൂടുതലായി കഴിക്കുമ്പോൾ മലം വരണ്ടതാകുകയും ഈ പ്രശ്നം ഉണ്ടാവുകയും ചെയ്യുന്നു. ശരീരത്തിന് ആവശ്യമായ ജലാംശം ഇല്ലാതിരിക്കുമ്പോഴും ദഹനം തടസ്സപ്പെടുകയും അതുമൂലം മലബന്ധം ഉണ്ടാവുകയും ചെയ്യുന്നു. ചില രോഗങ്ങളുടെ സൂചനയായും മലബന്ധം കണ്ടുവരുന്നുണ്ട്.

തവിട് കളയാത്ത ഭക്ഷണം, നട്സ്, പൾസസ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതു മലബന്ധത്തെ അകറ്റാൻ ഗുണം ചെയ്യും.വയറിന് ആയാസം ഉണ്ടാക്കുന്ന രീതിയിലെ വ്യായാമവും യോഗയും എല്ലാം മലബന്ധം പൂർണ്ണമായും അകറ്റുന്നതിന് സഹായകമാകും. ദൈനംദിന ജീവിതത്തിൽ കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവെക്കുക. അമിതമായി മാനസിക സമ്മർദ്ദം നേരിടുന്നവരിൽ ഹോർമോൺ വ്യതിയാനങ്ങൾ മൂലവും മലബന്ധം ഉണ്ടാവും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.