മഴക്കാലത്ത് തുണി ഉണങ്ങി കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. നമ്മൾ എത്രയൊക്കെ ഉണക്കിയാലും വെയിലത്ത് ഉണങ്ങുന്നതിന്റെ ഗുണം ലഭിക്കുകയില്ല അതുകൊണ്ടുതന്നെ തുണി അലമാരയിൽ മടക്കി വയ്ക്കുമ്പോൾ അതിൽ നിന്നും ദുർഗന്ധം അനുഭവപ്പെടാം. ഇത് മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്ത് ആണെങ്കിലും തുണി കുറേ ദിവസം മടക്കി വയ്ക്കുമ്പോൾ അതിൽ നിന്നും പൂപ്പൽ മണം ഉണ്ടാകുന്നു.
അത് മാറാനുള്ള ഒരു ടിപ്പാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഇതിന് ആവശ്യമായുള്ള പ്രധാന ഘടകം സോഡാ പൊടിയാണ്, എല്ലാവിധ ദുർഗന്ധത്തെയും അകറ്റാനുള്ള കഴിവ് സോഡാ പൊടിയിൽ ഉണ്ട്. ഒരു പാത്രത്തിൽ കുറച്ച് സോഡാപ്പൊടി എടുത്ത് അതിലേക്ക് അഗർബത്തിയുടെ മേലത്തെ ഭാഗം മാത്രം ചീകി എടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനു ശേഷം അലുമിനിയം ഫോയിൽ ഉപയോഗിച്ച് അതിൻറെ മേൽഭാഗം മൂടിവയ്ക്കണം.
മണം പുറത്തേക്ക് വരാനായി ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള മണമുള്ള അഗർബത്തി തിരഞ്ഞെടുക്കാം. ഇങ്ങനെ പൊതിഞ്ഞതിനുശേഷം അലമാരയുടെ തുണികൾക്ക് ഇടയിലായി ഇത് വയ്ക്കുക. തുണിയിൽ നിന്നും ഉണ്ടാകുന്ന പൂപ്പൽ മണം മാറുന്നതിനുള്ള നല്ലൊരു ടിപ്പാണിത്. അഗർഭക്തിക്ക് പകരമായി കർപ്പൂരം പൊടിച്ചിടുന്നതും നല്ല മണം ഉണ്ടാക്കും.
മഴക്കാലത്ത് ആണെങ്കിൽ രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ തുണികളിൽ മണം ഉണ്ടാവാറുണ്ട്. അത് മാറ്റാനുള്ള നല്ലൊരു വഴിയാണ്. വലിയ ചിലവുകൾ ഒന്നുമില്ലാതെ തന്നെ ഈ പ്രശ്നം പരിഹരിക്കാം. നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഇത്തരത്തിലുള്ള ടിപ്പുകൾ അറിയുന്നതിനായി ഈ ചാനലിലെ മറ്റു വീഡിയോകൾ കണ്ടു നോക്കുക. ഇത് ചെയ്യേണ്ട വിധം വ്യക്തമായി മനസ്സിലാക്കുന്നതിന് ഈ വീഡിയോ മുഴുവനായും കാണൂ.