പണ്ടുകാലത്തെ ആളുകൾക്ക് ആരോഗ്യവും ആയുസ്സും കൂടുതലാണ് എന്ന കാര്യത്തിൽ ആർക്കും തന്നെ ഒരു സംശയവും ഉണ്ടാവുകയില്ല. അന്നത്തെ ആരോഗ്യ ശീലത്തിന്റെ പ്രത്യേകതയാണ് അത്. എന്നാൽ ഇതിൽ ചിലത് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്യാവുന്നതാണ്. ആരോഗ്യത്തിനും രോഗശമനത്തിനും ആയി പലരും വിലകൂടിയ ഉൽപ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്.
എന്നാൽ അതിനുപകരം നമ്മൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ്. പണ്ടുകാലങ്ങളിൽ എണ്ണ തേച്ചു കുളി എന്നൊരു ആചാരം ഉണ്ടായിരുന്നു. ദിവസവും നെറുകയിലും ശരീരം മുഴുവനും എണ്ണ തേച്ചു കുളിക്കുന്നത് പണ്ടത്തെ ആളുകളുടെ ഒരു ശീലമായിരുന്നു. ഇത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്, പക്ഷേ ഇന്ന് എണ്ണ തേച്ചു കുളി മിക്ക ആളുകൾക്കും സുപരിചിതമല്ല.
എന്നാൽ ദിവസവും എണ്ണ തേച്ചു കുളിക്കണമെന്നില്ല അതിനു പകരമായി രാത്രി കിടക്കുന്നതിനു മുൻപ് ആയി കാൽപാദങ്ങളിൽ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യുക ഇത് മൂലം ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ചില്ലറയല്ല. ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുവാൻ ഏറെ സഹായകമാകുന്നു. ഹൃദയത്തിനും തലച്ചോറിനും ഗുണം ചെയ്യുന്നതാണ്. കാൽ മരവിക്കുക അഥവാ കോൾഡ് ഫീറ്റ് പ്രശ്നമുള്ളവർക്ക് നല്ലൊരു പരിഹാരം കൂടിയാണിത്.
ഇത് കാലിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനോടൊപ്പം കാലിന് ചൂട് നൽകുന്നു അതുകൊണ്ടുതന്നെ കോൾഡ് ഫീറ്റ് എന്ന പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണിത്. കാലിലെ നീര് കുറയുവാനും കാൽ വേദന പൂർണമായും അകറ്റുവാനും നല്ലൊരു മാർഗം കൂടിയാണിത്. കാലിൻറെ ചർമ്മത്തിന് ആരോഗ്യം ലഭിക്കുന്നതിനും വിണ്ടുകീറൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ദിവസവും ഇത് ചെയ്യുന്നത് ഗുണം ചെയ്യും. ഉറക്കമില്ലായ്മ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് നല്ല ഉറക്കം ലഭിക്കാനുള്ള ഒരു മാർഗം കൂടിയാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണൂ.