കറിവേപ്പില ഇനി കാട് പോലെ തഴച്ചു വളരും, ഈ ഒരു സൂത്രം ചെയ്തു നോക്കൂ…

ചെടികൾ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. വീട്ടിൽ നിരവധി ചെടികൾ വച്ച് പിടിപ്പിക്കാൻ താല്പര്യമുള്ളവരാണ് ഒട്ടുമിക്ക ആളുകളും അതിൽ തന്നെ നമുക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് കറിവേപ്പില. ഈ ചെടി വീട്ടിലുണ്ടെങ്കിലും മിക്ക വീടുകളിലും ഇത് തഴച്ചു വളരുന്നില്ല എന്ന പരാതിയാണ് കൂടുതൽ. അങ്ങനെയുള്ള കറിവേപ്പില നന്നായി തഴച്ചു വളരാനായി നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

അതുപോലെതന്നെ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും ഉള്ള ഒന്നാണ് റംബുട്ടാൻ ചെടി എന്നാൽ അതിൽ കായ്കൾ ഉണ്ടാകുന്നില്ല എന്ന പരാതിയാണ് കൂടുതലായും കേൾക്കേണ്ടി വരിക. അതിനുള്ള നല്ലൊരു ടിപ്പും ഈ വീഡിയോയിൽ പറയുന്നുണ്ട്. അധികം ഇലകൾ ഒന്നുമില്ലാതെ മുരടിച്ചു നിൽക്കുന്ന കറിവേപ്പില കൂടി നമുക്ക് കാട് പോലെ വളർത്തിയെടുക്കുവാൻ സാധിക്കും.

ഒരു ബക്കറ്റിൽ കുറച്ചു കഞ്ഞിവെള്ളം എടുക്കുക അതിലേക്ക് രണ്ട് സ്പൂൺ മോര് ഒഴിച്ചു കൊടുക്കണം ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം ഒരു രാത്രി അതുപോലെ വയ്ക്കുക. പിറ്റേന്നാൾ കാലത്ത് വേണം അത് കറിവേപ്പില ചെടിയിൽ ഒഴിച്ചു കൊടുക്കുവാൻ. രണ്ട് സ്പൂൺ നല്ല പുളിയുള്ള മോരാണ് ഒഴിക്കേണ്ടത് അതിനുപകരം ഒരു ചെറുനാരങ്ങയുടെ നീര് ഒഴിച്ചാലും മതിയാകും.

ആഴ്ചയിൽ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് ചെടി നന്നായി വളരുവാൻ സഹായകമാണ്. കറിവേപ്പില ഇലകൾ അതിൽ നിന്ന് എടുക്കുമ്പോൾ ഒരിക്കലും ഓടിച്ച് എടുക്കരുത് ഒരു കത്രിക ഉപയോഗിച്ച് മുറിച്ചുവേണം എടുക്കുവാൻ എന്നാൽ മാത്രമേ അതിൽനിന്നും പുതിയ ശിഖരങ്ങൾ ഉണ്ടാവുകയുള്ളൂ. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.