വീട്ടിൽ മലിനജലം ഒഴുക്കേണ്ട സ്ഥാനം കൃത്യമായിട്ട് വാസ്തുവിൽ പറയുന്നുണ്ട്. വാസ്തുപ്രകാരം ശരിയായ ദിശയിൽ മലിനജല ഒഴുക്കി ഇല്ലെങ്കിൽ ഒരുപാട് ദോഷം ഉണ്ടാകും. വളരെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് മലിനജലം. അടുക്കളയിൽ നിന്നും കുളിമുറിയിൽ നിന്നും എല്ലാം വരുന്ന മലിനജലം നമ്മൾ അലക്ഷ്യമായി പുറത്തേക്ക് ഒഴുക്കാറുണ്ട്.
ഈ മലിനലം പോകുന്നത് യഥാസ്ഥാനത്തു കൂടി അല്ലെങ്കിൽ അത് സമാധാന കുറവിനും കടബാധ്യതയ്ക്കും കാരണമായിത്തീരും. ഇതുമൂലം ദോഷങ്ങളും ദുരിതങ്ങളും ഒരിക്കലും തീരുകയില്ല. ഒരു വീടിൻറെ അടുക്കള എപ്പോഴും വടക്ക് കിഴക്ക് ദിക്കിലാവും ഉണ്ടാവുക. ഈശാന കോൺ എന്നു പറയുന്നത് വടക്ക് കിഴക്ക് മൂലയാണ്, ഒരു വീടിന് ആവശ്യമായ പോസിറ്റീവ് ഊർജ്ജം ആ ഭാഗത്ത് നിന്നും ലഭിക്കും.
മലിനജലം ഒഴിക്കാൻ പാടില്ലാത്ത ഒരു ദിക്കാണ് വടക്ക് കിഴക്ക്. വാസ്തുപ്രകാരം ഒരു വീടിൻറെ വടക്ക് ഭാഗത്തോ കിഴക്കുഭാഗത്ത് യാതൊരു കാരണവശാലും മലിനജലം ഒഴുക്കി വിടാൻ പാടില്ല. കുബേരന്റെ സ്ഥാനമാണ് വടക്ക്, ഒരു വീടിൻറെ ധനസ്ഥിതി പെടുത്തുവാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാനും വടക്ക് ഭാഗത്തേക്ക് മലിനജലം ഒഴുക്കാതെ ഇരിക്കുക. വടക്കുഭാഗത്ത് ശുദ്ധജലം ഉണ്ടാകുന്നത് വളരെ ഗുണകരമാണ്.
ഏറ്റവും പ്രധാനപ്പെട്ട ദിക്കുകളാണ് തെക്ക്, കിഴക്ക്, തെക്കു പടിഞ്ഞാറ്. ഈ ഭാഗങ്ങളിൽ ഒരു കാരണവശാലും വെള്ളത്തിൻറെ സാന്നിധ്യം ഉണ്ടാവാൻ പാടുള്ളതല്ല. ഈ സ്ഥാനങ്ങളിൽ മലിനജലം ഒഴുക്കി കളഞ്ഞാൽ വീടിന് വളരെയധികം ദോഷം ഉണ്ടാവും. അസുഖം ആയിട്ടും മറ്റു കടബാധ്യതകൾ ആയിട്ടും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. മോശമായ ഫലങ്ങൾ നമ്മൾ പോലും അറിയാതെ നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.