നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഈ അവയവം തകരാറിലായാൽ ജീവൻ വരെ നഷ്ടമാകും, വൃക്കയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ശരീരത്തിന്റെ അരിപ്പ എന്നറിയപ്പെടുന്ന ഒരു അവയവം കൂടിയാണിത്. ശരീരത്തിലെ മാലിന്യങ്ങളെയും വിഷാംശങ്ങളെയും പുറന്തള്ളുന്നതിനും ശരീരം ശുദ്ധീകരിക്കാനും സഹായിക്കുന്നതുകൊണ്ടുതന്നെയാണ് ഈ അവയവത്തിന് ഇത്രയേറെ പ്രാധാന്യം.
ഇതിൻറെ പ്രവർത്തനത്തിലെ തകരാറുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണ് യൂറിക് ആസിഡിന്റെ വർദ്ധനവ്. നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് യൂറിക്കാസിഡിന്റെ വർദ്ധനവ്. അമിതമായി യൂറിക് ആസിഡ് വർദ്ധിക്കുന്ന അവസ്ഥയെ ഹൈപ്പർയൂറിസേമിയ എന്ന് പറയുന്നു. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന ഒരു ഉത്പന്നമാണ് യൂറിക് ആസിഡ്.
ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോൾ അല്ലെങ്കിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോഴാണ് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത്.ദിവസവും ഉല്പാദിപ്പിക്കുന്ന ഏകദേശം 70% ത്തോളം യുറേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കയിലൂടെയാണ് എന്നാൽ വൃക്കയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറുകൾ നേരിട്ടാൽ അത് യൂറിക് ആസിഡിന്റെ വർദ്ധനവിന് കാരണമാകും.
കൂടാതെ കൃത്യമായി യൂറിക് ആസിഡ് മൂത്രത്തിലൂടെ പോകാത്ത അവസ്ഥകളിലും അത് വർദ്ധിക്കാം. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുമ്പോൾ നിരവധി ലക്ഷണങ്ങൾ അനുഭവപ്പെടാം. പെരുവിരലുകളിൽ ഉണ്ടാകുന്ന വീക്കം, സന്ധിവേദന, സന്ധിവാതം, മുട്ടുവേദന, മൂത്രശയത്തിലെ കല്ല് എന്നിവയെല്ലാമാണ് ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങൾ. ചില ഭക്ഷണങ്ങൾ കഴിക്കുന്നതും ഇതിൻറെ അളവ് വർദ്ധിപ്പിക്കുന്നു. പ്രധാനമായും അവയവ മാംസങ്ങൾ യൂറിക് ആസിഡ് വർദ്ധിക്കുന്നതിന് കാരണമായി മാറുന്നു.റിഫൈൻഡ് ഷുഗർ അടങ്ങിയ ബേക്കറി പദാർത്ഥങ്ങൾ, സോഡാ പോലുള്ള പനിയങ്ങൾ, നിർജലീകരണം, മദ്യപാനം, പുകവലി തുടങ്ങിയവയെല്ലാം യൂറിക് ആസിഡിന്റെ വർദ്ധനവിന് കാരണമാകുന്നതാണ്.