ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരവുമായ ഒരു രോഗാവസ്ഥയാണ് ക്യാൻസർ അഥവാ അർബുദം. തെറ്റായ ജീവിതശൈലിയാണ് ക്യാൻസർ എന്ന രോഗം ഇത്രയും വ്യാപിക്കുന്നതിന് കാരണമായത്.കൂടാതെ, അന്തരീക്ഷ പരിസ്ഥിതി മലിനീകരണം, കീടനാശിനികളുടെ അമിത ഉപയോഗം, പാരമ്പര്യം തുടങ്ങിയവയാണ് മറ്റുചില കാരണങ്ങൾ. ഈ രോഗത്തിൻറെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ രോഗത്തിൻറെ സങ്കീർണതകൾ ഒഴിവാക്കുവാൻ സാധിക്കും.
ശരീരത്തിന്റെ ഏത് ഭാഗത്ത് ക്യാൻസർ കോശങ്ങൾ വളർന്നാലും അതിനനുസരിച്ച് ലക്ഷണങ്ങളിൽ ചില മാറ്റങ്ങൾ കാണപ്പെടുന്നു. പലപ്പോഴും അശ്രദ്ധ തന്നെയാണ് ഈ രോഗാവസ്ഥ ഗുരുതരമാകാൻ കാരണമാകുന്നത്. ഈ രോഗം ഉണ്ടാകുമ്പോൾ ശരീരം കാണിച്ചു തരുന്ന ഏറ്റവും പ്രധാന ലക്ഷണമാണ് ശരീരഭാരം പെട്ടെന്ന് കുറയുന്നത്. അകാരണമായി ഭാരം കുറയുന്നത് ക്യാൻസറിന്റെ ലക്ഷണം ആയി കണക്കാക്കുന്നു.
ശരീരത്തിൽ കാണപ്പെടുന്ന ചില മുഴകൾ നിസ്സാരമല്ല. ശരീരത്തിൻറെ പല ഭാഗങ്ങളിലായി കട്ടികൂടിയ ചർമ്മത്തിലെ തടിപ്പുകൾ, കനത്തിൽ ഉണ്ടാകുന്ന മുഴകൾ, കട്ടിയുള്ള ചില മുഴകൾ എന്നിവയെല്ലാം പരിശോധന നടത്തേണ്ടതുണ്ട്. ശരീരം കോടിക്കണക്കിന് കോശങ്ങളാൽ നിർമ്മിതമാണ്. ആരോഗ്യകരമായ കോശങ്ങൾ ശരീരത്തിൻറെ ആവശ്യകത അനുസരിച്ച് വളരുകയും വിഭജിക്കുകയും ചെയ്യുന്നു.
പ്രായമാകുമ്പോഴും കേടുപാടുകൾ സംഭവിക്കുമ്പോഴും ഈ കോശങ്ങൾ നശിക്കുന്നു പകരം പുതിയത് ഉണ്ടാകും എന്നാൽ ക്യാൻസർ ഉണ്ടാകുമ്പോൾ കോശങ്ങൾ ഇതുപോലെ പ്രവർത്തിക്കുന്നത് നിർത്തുന്നു. പഴയതും കേടായതുമായ കോശങ്ങൾ നശിക്കുന്നതിന് പകരം നിലനിൽക്കുകയും ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ പോലും പുതിയ കോശങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ ഒരു പരിധിവരെ കാൻസർ രോഗത്തെ തടയുവാൻ സാധിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായും കാണൂ.