ദിവസവും പാൽ കുടിക്കുന്നത് നല്ലതോ ചീത്തയോ? പാലിൻറെ ഗുണങ്ങളും ദോഷങ്ങളും…

കുട്ടികളും മുതിർന്നവരും ഒരുപോലെ കുടിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് പാൽ.പ്രകൃതിയുടെ സമീകൃതമായ വരദാനമാണ് പാൽ. ആവശ്യമായ ഘടകങ്ങളാൽ സമ്പന്നമായ ഒന്നാണ്. ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ ഒരു പാനീയം. ഓരോ മൃഗത്തിന്റെ പാലിനും അതിൻറെ ഘടനക്കും വലിയ വ്യത്യാസങ്ങൾ ഉണ്ട്. 100 മില്ലി ലിറ്റർ പശുവിൻ പാലിൽ 87.8 ഗ്രാം വെള്ളമാണ് 4.8 ഗ്രാം അന്വേഷണം 3.9 ഗ്രാം കൊഴുപ്പ് 3.2ഗ്രാം പ്രോട്ടീൻ.

കൂടാതെ 120 mg കാൽസ്യം 14 മില്ലിഗ്രാം കൊളസ്ട്രോൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായതിനാൽ ഇതിനെ ഊർജ്ജത്തിൻറെ കലവറ എന്നാണ് പറയുന്നത്. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവക രൂപത്തിൽ ലഭിക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലിനും പല്ലിനും ഏറ്റവും മികച്ചതാണ്. ഇതിലെ വിറ്റാമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു.

പാലിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ ഉറക്കത്തെ സഹായിക്കുന്നു വൈറ്റമിൻ ഡി കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയും വികാസവും ക്യാൻസറിന് കാരണമാകും. വാത രോഗങ്ങളെ പ്രതിരോധിക്കാനും പാലിന് കഴിവുണ്ട്. വിഷാദരോഗം ഒരു പരിധിവരെ അകറ്റാൻ ഇത് സഹായകമാകും.

മത്സ്യത്തിലും മാംസത്തിലും അടങ്ങിയിരിക്കുന്ന പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ സസ്യഭുക്കുകൾ പാൽ നിർബന്ധമായും കുടിച്ചിരിക്കണം. പാലിൽ അടങ്ങിയിരിക്കുന്ന അന്നജത്തെ ആഗിരണം ചെയ്യാൻ സഹായിക്കുന്നത് ലാക്ടോസ് എന്ന ബാക്ടീരിയ ആണ്. ഇത് ഉല്പാദിപ്പിക്കാനുള്ള കഴിവ് മുതിർന്നവരെകാൾ കൂടുതൽ കുട്ടികൾക്കുണ്ട്. കുട്ടികൾ കുടിക്കുന്ന അത്രയും പാൽ മുതിർന്നവർക്ക് കുടിക്കുവാൻ സാധിക്കുകയില്ല. ഈ വിഷയത്തെക്കുറിച്ച് അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.