വീട് വൃത്തിയാക്കുവാൻ ഇനി യാതൊരു ബുദ്ധിമുട്ടുമില്ല, ഇതാ ചില കിടിലൻ ടിപ്പുകൾ…

നമ്മുടെ എല്ലാ വീടുകളിലെയും പ്രധാന പ്രശ്നമാണ് മാറാല. അകത്തായിക്കോട്ടെ പുറത്തായിക്കോട്ടെ കട്ടിലിന് അടിയിലും മേശയ്ക്ക് അടിയിലും എല്ലാം കാണപ്പെടുന്ന ഒന്നാണ് മാറാല. പ്രത്യേകിച്ച് വേനൽക്കാലത്തും കാറ്റുകാലത്തും കൂടുതലായി മാറാല കാണപ്പെടുന്നു. അകത്തെ മാറാല ശല്യം മാറ്റുന്നതിനും പുറത്തെ മാറാല ശല്യം മാറ്റുന്നതിനും നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

ഇതുകൂടാതെ തന്നെ നിരവധി ടിപ്പുകൾ ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട് അവ എന്തെല്ലാം ആണെന്ന് നോക്കാം. ഷൂസ് നനയുന്ന സമയത്ത് അതിൻറെ അകത്തുനിന്നും ദുർഗന്ധം ഉണ്ടാവാറുണ്ട്. അത് മാറ്റുന്നതിനായി ഒരു ടിഷ്യൂ പേപ്പർ എടുക്കുക അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കണം. അതിനുശേഷം ഈ ഒരു ടിഷ്യൂ പേപ്പർ നന്നായി മടക്കി ഷൂസിന്റെ അകത്തേക്ക് കടത്തി വെച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ ഷൂസിന്റെ അകത്തുള്ള ഈർപ്പവും ദുർഗന്ധവും വലിച്ചെടുക്കുവാൻ സാധിക്കും. സോഡാപ്പൊടിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ദുർഗന്ധം വലിച്ചെടുക്കുക എന്നത്. അടുത്തദിവസം ഈ ഒരു പേപ്പർ എടുത്തു മാറ്റുക. ഷൂസിന്റെ അടിഭാഗത്തുള്ള ചളി കളയുന്നതിനായി ഒരു ബ്രഷിൽ ടൂത്ത്പേസ്റ്റ് എടുത്ത് അതുകൊണ്ട് നന്നായി കഴുകി വൃത്തിയാക്കിയാൽ മതിയാകും.

മാതള നാരങ്ങ കഴിക്കാന് എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ അത് നന്നാക്കി എടുക്കുവാൻ ആണ് പ്രയാസം. ഇത് നന്നാക്കുമ്പോൾ കൈകളിൽ കറുത്ത കറ വീഴാറുണ്ട്. മാതളനാരങ്ങ രണ്ടായി മുറിച്ചതിനു ശേഷം ഒന്ന് ചെറുതായി പ്രസ്സ് ചെയ്തു കൊടുത്ത് ഒരു തവികൊണ്ട് തട്ടി കൊടുത്താൽ മാതളങ്ങ നന്നാക്കി കിട്ടും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക.