പ്രായമാകുന്നതിന്റെ ലക്ഷണമായാണ് നരയെ കണക്കാക്കിയിരുന്നത് എന്നാൽ ഇന്നത്തെ കാലത്ത് 15 വയസ്സിനു മുകളിലുള്ള കുട്ടികളിൽ പോലും നര ഉണ്ടാവുന്നു. ജീവിതശൈലിയിൽ വന്ന നിരവധി മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. പോഷകക്കുറവ്, മാനസിക സമ്മർദ്ദം, പാരമ്പര്യം, ഉറക്കമില്ലായ്മ, മുടിയിൽ ഉപയോഗിക്കുന്ന ചില കെമിക്കലുകളുടെ ഉപയോഗം എന്നിവയെല്ലാം അകാലനര ഉണ്ടാവുന്നതിന് കാരണമായി തീരുന്നു.
നര അകറ്റുന്നതിനായി നിരവധി ഡൈകൾ വിപണിയിൽ ലഭ്യമാണ്. രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ഡൈകൾ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. നാച്ചുറൽ ആയ ഇത് ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഇത് തയ്യാറാക്കുന്നതിനായി നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ മുരിങ്ങയിലയാണ് നമ്മൾ ഉപയോഗിക്കുന്നത്. നല്ല ഫ്രഷായ മുരിങ്ങയില കഴുകിയെടുക്കുക, അതിൻറെ കൂടെ തന്നെ പനിക്കൂർക്കയുടെ ഇലകൾ കൂടി ചേർത്ത് കൊടുക്കണം ഇവ രണ്ടും പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ആ പേസ്റ്റ് എടുത്ത് അതിലേക്ക് നെല്ലിക്ക പൊടി, മൈലാഞ്ചി പൊടി എന്നിവ ചേർത്ത് കൊടുക്കണം.
ഇവയെല്ലാം യോജിപ്പിച്ചു കിട്ടുന്നതിനായി തേയില വെള്ളം കൂടി ആവശ്യത്തിനു ഒഴിച്ചു കൊടുക്കുക. തേയില വെള്ളം തയ്യാറാക്കുമ്പോൾ ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് കുറച്ച് തേയില ചേർത്ത് അതിലേക്ക് അല്പം ഉലുവ കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം നന്നായി തിളച്ചു വരുമ്പോൾ തീയണച്ച അരിച്ചെടുക്കുക. ഒരു ദിവസം മുഴുവനും ഇത് മൂടി വയ്ക്കുക. അടുത്ത ദിവസം നരയുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.