നാളെ ആഗ്രഹസാഫല്യത്തിനുള്ള ഏകാദശിയാണ്, കൃഷ്ണപക്ഷ ഏകാദശി. വർഷത്തിലെ ആദ്യത്തെ ഏകാദശി കൂടെയാണ് നാളെ. 2024ലെ സകല ആഗ്രഹസാഫല്യത്തിനും എല്ലാം നേടുന്നതിന് വളരെ ഉത്തമമായ ദിവസം കൂടിയാണ്. വ്രതം എടുക്കുന്നവർ ആണെങ്കിൽ തലേന്ന് ഒരിക്കൽ എടുക്കേണ്ടത് വളരെ പ്രധാനമാണ്. പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കാവുന്നതാണ്.
വൃതം എടുക്കുന്നവരും അല്ലാത്തവരും വീടുകളിൽ ചില കാര്യങ്ങൾ ചെയ്യുന്നത് വലിയ ഐശ്വര്യങ്ങൾ വന്നു ചേരുന്നതിന് കാരണമായി തീരുന്നു. തിതിക്ക് വളരെ വലിയ പ്രാധാന്യമാണ് ഇവിടെ ഉള്ളത്. ജനുവരി 7 രാത്രി 12 41നാണ് ഏകാദശി ആരംഭിക്കുന്നത് ജനുവരി എട്ടാം തീയതി രാത്രി 12 46 ന് അവസാനിക്കുന്നു. ഇന്നേ ദിവസമാണ് ഏകാദശിവൃതം അനുഷ്ഠിക്കേണ്ടത്. ആദ്യമായി നമ്മൾ ചെയ്യേണ്ടത് അതിരാവിലെ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ ഉണരുക എന്നതാണ്.
കുളിച്ച് സ്വയം വൃത്തിയാക്കുന്നതിനു മുൻപ് തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള വസ്ത്രം തന്നെ ഇന്നേദിവസം ധരിക്കുവാൻ ശ്രമിക്കുക. വിളക്ക് കത്തിക്കുന്നതിന് ഒപ്പം തന്നെ നെയ് വിളക്ക് കൂടി തെളിയിക്കേണ്ടതുണ്ട്. ഇന്നേദിവസം ഭഗവാന് മഞ്ഞനിറത്തിലുള്ള പുഷ്പങ്ങൾ ഉള്ള മാല ചാർത്തുന്നത് വളരെ ഉത്തമമായി കണക്കാക്കുന്നു. മാല സ്വയം കെട്ടി ചാർത്തുന്നതാണ് ഏറ്റവും ഉത്തമം.
ഭഗവാനെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് തുളസി തിതി ആരംഭിക്കുന്നതിനു മുൻപ് തന്നെ തുളസി കൊണ്ട് മാലകെട്ടി ഭഗവാന് സമർപ്പിക്കുന്നതും ഏറെ ഉത്തമമായി കണക്കാക്കുന്നു. വീടുകളിൽ തന്നെ മധുര പലഹാരങ്ങൾ തയ്യാറാക്കി ഭഗവാന് സമർപ്പിക്കുന്നത് വളരെ നല്ലതാണ്. അതിനുശേഷം അത് വീട്ടിലെ ഏവരും സേവിക്കുന്നതും വളരെ ഗുണകരമാകുന്നു.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.