മുട്ട കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കും. മുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക വസ്തുക്കൾ ആരോഗ്യം സംരക്ഷിക്കുന്നതിനും ശരീരത്തിൻറെ വളർച്ചയ്ക്കും സഹായകമാകുന്നു. ഒട്ടുമിക്ക വീടുകളിലും മുട്ട പുഴുങ്ങുന്നത് ദിവസവും ചെയ്യുന്ന ഒരു പ്രവർത്തിയാണ്.
എന്നാൽ മുട്ട പുഴുങ്ങിയതിനു ശേഷം ആ വെള്ളം വാഷ്ബേസിൽ ഒഴിച്ചു കളയാറാണ് പതിവ്. എന്നാൽ ഇനി ആ വെള്ളം വെറുതെ വാഷ്ബേസിനിൽ ഒഴിച്ചു കളയേണ്ട അതുകൊണ്ടുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്. മുട്ടയുടെ തോട് മിക്സിയിലിട്ട് പൊടിച്ചതിനു ശേഷം പുഴുങ്ങിയ വെള്ളത്തിലൂടെ ചേർത്തുകൊണ്ട് ചെടികൾക്ക് വളമായി ഒഴിച്ചുകൊടുക്കാവുന്നതാണ്.
ചെടികൾ നല്ലവണ്ണം തഴച്ചു വളരാനും പച്ചക്കറി ചെടികളിൽ കായ്കൾ ഉണ്ടാവുന്നതിനും പൂക്കൾ ഉണ്ടാവുന്നതിനും നല്ലൊരു ടിപ്പാണ് ഇത്. ഒരു കാരണവശാലും ഈ വെള്ളം ചൂടോടുകൂടി ഒഴിക്കാൻ പാടുള്ളതല്ല. മുട്ടയുടെ തോടിൽ ധാരാളമായി കാൽസ്യം അടങ്ങിയിരിക്കുന്നു അത് നമ്മൾ വെള്ളത്തിൽ ഇട്ട് പുഴുങ്ങുമ്പോൾ കാൽസ്യം ആ വെള്ളത്തിൽ കലരുകയും അത് ചെടികൾക്ക് നല്ലൊരു വളമായി മാറുകയും ചെയ്യുന്നു.
നമ്മൾ വെറുതെ വാഷ്ബേസിനിൽ ഒഴിച്ചു കളയുന്ന മുട്ട പുഴുങ്ങിയ വെള്ളത്തിൽ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇനി വെറുതെ ആരും ഇത് കളയരുത്. റോസ്, കറിവേപ്പില തുടങ്ങിയ ചെടികൾക്കുള്ള നല്ലൊരു വളമായി ഇത് ഉപയോഗിക്കാവുന്നതാണ്. രാസവളങ്ങൾക്ക് പകരം ഇത്തരം രീതികൾ ഉപയോഗിക്കുമ്പോൾ അതിനുള്ള ഗുണവും ലഭിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.