പല്ലിൽ അടിഞ്ഞു കൂടിയ മഞ്ഞക്കറകൾ പൂർണ്ണമായും മാറുന്നതിന് ഇതാ ഒരു അടിപൊളി സൂത്രം…👌

ആരെയും ആകർഷിക്കുന്ന ചിരി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. സുന്ദരമായ വെളുത്ത പല്ലുകൾ ഇല്ലാതെ ചിരിക്ക് യാതൊരു ഭംഗിയും ഉണ്ടാവുകയില്ല. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ് നല്ല പല്ലുകൾ. പല്ലുകൾക്ക് വെളുത്ത നിറം ലഭിക്കുന്നതിനായി വില കൂടിയ പലതരം ടൂത്ത് പേസ്റ്റുകൾ മാറിമാറി ഉപയോഗിച്ചു നോക്കുന്നവരാണ് മിക്കവരും. എന്നാൽ പലർക്കും വിചാരിക്കുന്ന ഫലം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

പല്ലുകളിൽ മഞ്ഞനിറം ഉണ്ടാവുന്നതിന് കാരണമായി മാറുന്നത് പ്ലാക്കുകളാണ്. ബാക്ടീരിയയും ഭക്ഷണത്തിൻറെ അവശിഷ്ടവും ചേർന്ന് പല്ലിൽ ഉണ്ടാക്കുന്ന ആവരണമാണ് പ്ലാക്കുകൾ. ഇവ കൃത്യസമയത്ത് തന്നെ ക്ലീൻ ചെയ്തില്ലെങ്കിൽ പല്ലുകളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നു. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്ലാക്കുകൾ കണ്ടുവരുന്നു. ഇവ നീക്കം ചെയ്യാതിരുന്നാൽ പല്ലുകളിലിരുന്ന് സൂക്ഷ്മജീവികളും രാസവസ്തുക്കളും ആയി മാറും.

ഇത് പല്ലിനും മോണയ്ക്കും ദോഷം ചെയ്യും. പ്ലാക്കുകൾ നീക്കം ചെയ്യുന്നതിന് വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. പല്ലിലെ മഞ്ഞ കറ അകറ്റി നല്ല വെളുത്ത പല്ലുകൾക്കായി ഒരു കിടിലൻ പൊടികൈ നമുക്ക് പരിചയപ്പെടാം. ഇതിനായി ഒരു കഷ്ണം ഇഞ്ചി എടുത്ത് തൊലി കളഞ്ഞ് ചോപ്പ് ചെയ്തെടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് പകുതി ഒഴിച്ച് യോജിപ്പിക്കുക.

അതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് കൂടി ചേർത്തു കൊടുക്കണം.ഈ മൂന്ന് ചേരുവകളും നന്നായി യോജിപ്പിച്ച് ഒരു ടൂത്ത് ബ്രഷ് അവയെടുത്ത് ബ്രഷ് ചെയ്യുക. രാവിലെയും വൈകിട്ടും ഇതുപോലെ ചെയ്യണം. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നതിലൂടെ പല്ലിലെ കറകൾ പൂർണമായും മാറിക്കിട്ടും. ഇത് ചെയ്യേണ്ട രീതി വ്യക്തമായി അറിയുന്നതിന് വീഡിയോ കാണൂ.