നമുക്ക് ചുറ്റുമുള്ള പല സസ്യങ്ങൾക്കും നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉണ്ട്. അത്തരത്തിൽ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് കുപ്പമേനി എന്ന സസ്യം. ഇതിൽ ചെറിയ പൂക്കൾക്കും ചുറ്റും കപ്പ് ആകൃതിയിലുള്ള പൂങ്കുലകളുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. പരമ്പരാഗത തമിഴ് സിദ്ധവൈദ്യത്തിൽ ഈ ചെടി വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒന്നാണ്.
ഇതിൻറെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞാലും തീരാത്ത അത്രയുമുണ്ട്. ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ, വിരുദ്ധവാദ, പ്രത്യുൽപാദന വിരുദ്ധത, വേദനസംഹാരി, അൾസർ പ്രതിരോധം, ഡൈ യുററ്റിക്, ശുദ്ധീകരണ സ്വഭാവം, പുനർജീവിപ്പിക്കുന്ന എന്നിങ്ങനെ നിരവധി ഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യമാണിത്. തലച്ചോറുമായി ബന്ധപ്പെട്ട അൽഷിമേഴ്സ് എന്ന രോഗം ചികിത്സിക്കുവാനായി ഈ സസ്യം ഉപയോഗിച്ച് വരുന്നു.
ഗർഭാശയ രക്തസ്രാവം, മൂക്കിൽ നിന്നുള്ള രക്തസ്രാവം, കുടൽ രക്തസ്രാവം എന്നിവ നിയന്ത്രിക്കുവാനും കുപ്പമേനി ഉപയോഗിക്കാം. ഓസിയോ ആർത്രൈറ്റിസ് പോലുള്ള വാദസംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. നാഡി സംബന്ധമായ അസുഖങ്ങൾ പരിഹരിക്കുന്നതിന് കുപ്പമേനി സഹായകമാകുന്നു. തേനീച്ച, കടന്നൽ തുടങ്ങിയ പ്രാണികളുടെ കുത്തേൽക്കുമ്പോൾ ഉണ്ടാകുന്ന അലർജി ഒഴിവാക്കുവാനും ഈ സസ്യത്തിന്റെ ഇലകൾ ഉപയോഗമാണ്.
ഹൃദയസംബന്ധമായ തകരാറുകൾ അകറ്റി നിർത്തുവാനും, ശരിയായ രക്തസംക്രമണം പ്രോത്സാഹിപ്പിക്കുവാനും, രക്തത്തെ വിഷവിമുക്തമാക്കാനും ഉപകാരപ്രദം ആകുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും, ചുമ, ആസ്ത്മ, ടിബി, ബ്രോങ്കൈറ്റീസ് തുടങ്ങിയ അസുഖങ്ങളെ ലഘൂകരിക്കുവാനും ഈ സസ്യം ഏറെ ഉപയോഗപ്രദമാണ്. മൂത്രാശയത്തിലെ അനുപാതയെയും വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തെയും തടയുന്നതിനായി ഇവ ഉപയോഗിക്കാം. മുടി സംരക്ഷണത്തിനും ചർമ്മ പരിചരണത്തിനും ഈ ചെടി ഗുണകരമാകുന്നു. ഇതിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.