50 വയസ്സായാലും ചർമം മിന്നിത്തിളങ്ങാൻ ഇതാ ഡോക്ടർ നൽകുന്ന ചില പൊടിക്കൈകൾ…

ജീവിതത്തിലെ ഏറ്റവും സുവർണ്ണ കാലഘട്ടമാണ് യൗവനം. എന്നും ചെറുപ്പമായിരിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ പ്രായത്തെ പിടിച്ചുനിർത്താൻ ആർക്കും തന്നെ സാധിക്കുകയില്ല.ചർമ്മ സൗന്ദര്യം, മാനസികമായ ഉണർവും ഊർജ്ജവും, ശരീരത്തിന്റെ ഫിറ്റ്നസ് തുടങ്ങിയവയെല്ലാം ചേർന്നതാണ് യുവത്വം. ജീവിതരീതിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എന്നും യുവത്വം നിലനിർത്തുവാൻ സാധിക്കും.

യുവത്വം കാത്തു സൂക്ഷിക്കുന്നതിന് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ഭക്ഷണരീതി. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടവരുത്തരുത്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. ആൻറി ഓക്സിഡന്റുകൾ അടങ്ങിയ ആഹാരങ്ങളാണ് ശരീരത്തിന് യുവത്വം നൽകുന്നത്. പ്രായം ഏറ്റവും കൂടുതലായി പ്രതിഫലിക്കുന്നത് ചർമത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ചർമ്മത്തിന്റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.

ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും മങ്ങലും പ്രായമാകുന്നതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. എന്നാൽ ചില ആളുകളിൽ 50 വയസ്സ് ആണെങ്കിലും അവരുടെ ചർമം കണ്ടാൽ പ്രായം തോന്നിക്കുകയില്ല. ഭക്ഷണരീതിയിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുവാൻ സാധിക്കും. വൈറ്റ് പോയ്സൺ എന്നറിയപ്പെടുന്ന പഞ്ചസാര, മധുര പലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കുന്നതാണ് ഉചിതം.

ആരോഗ്യകരമായ ഭക്ഷണരീതിയോടൊപ്പം തന്നെ യുവത്വം നിലനിർത്താൻ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. ശരീരത്തിനും മനസ്സിനും ഒരുപോലെ ഊർജ്ജവും പ്രസന്നതയും ലഭിക്കണമെങ്കിൽ വ്യായാമം ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കി മാറ്റേണ്ടതുണ്ട്. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള ശരീരവും സൗന്ദര്യമുള്ള ചർമ്മവും ഉണ്ടാവുകയുള്ളൂ. മാനസിക പിരിമുറുക്കം കുറക്കുന്നതിനും സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനും ജീവിതത്തിൽ ചില വിനോദങ്ങളിൽ ഏർപ്പെടുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.