പ്രായഭേദമന്യേ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് കുടലിൽ ഉണ്ടാകുന്ന അണുബാധ. നമ്മൾ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളും ഇതിന്റെതാണ് എന്നാൽ പലരും അത് അസിഡിറ്റി ആണെന്ന് പറഞ്ഞ് തള്ളിക്കളയാറാണ് പതിവ്. ഈ രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന്റെ പ്രധാന കാരണം. വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദി എന്നിങ്ങനെ നിരവധി ലക്ഷണങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്.
ദഹന നാളത്തിൽ വീക്കം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് കുടൽ അണുബാധ. ഇത് ബാക്ടീരിയ, വൈറസുകൾ, ഫംഗസുകൾ എന്നിവയാൽ സംഭവിക്കാം. ബാക്ടീരിയ, വൈറസ്, ഫംഗസുകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങളാണ് കുടൽ അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. മിക്ക സന്ദർഭങ്ങളിലും ഈ സൂക്ഷ്മാണുക്കൾ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ കൈമാറ്റം ചെയ്യപ്പെടുന്നു.
ശുചിത്വം ഇല്ലായ്മയാണ് കുടൽ അണുബാധയുടെ ഏറ്റവും സാധാരണ കാരണം. ബാത്റൂം ഉപയോഗിച്ചതിനു ശേഷം കൈകൾ നന്നായി കഴുകുന്നതിൽ പരാജയപ്പെടുന്നത് അണുബാധ ഉണ്ടാവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ചില രോഗങ്ങളും മരുന്നുകളുടെ ഉപയോഗങ്ങളും അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ദീർഘ നാളത്തേക്ക് ആന്റിബയോട്ടിക്കുകൾ കഴിക്കുന്നവരിലും ഈ രോഗാവസ്ഥ ഉണ്ടാവാം.
ഓരോ അണുബാധയുടെയും തരത്തെയും തീവ്രതയും ആശ്രയിച്ച് അതിന്റെ ലക്ഷണങ്ങളിലും മാറ്റം ഉണ്ടാകുന്നു. മിക്ക സന്ദർഭങ്ങളിലും ഒരു രോഗകാരിയുമായി സമ്പർക്കം പുലർത്തിയ ഉടൻതന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടണമെന്നില്ല. ഒരു പകർച്ചവ്യാദ്യം മൂലം ഉണ്ടാകുന്ന ദഹനനാളത്തിലെ വീക്കം വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമായിത്തീരാം. കുടൽ വീക്കം വയറിളക്കത്തിന് കാരണമാവുകയും ചെയ്യുന്നു. കുടലിന് പുറത്ത് മറ്റു ശരീര ഭാഗങ്ങളിൽ അണുബാധ വ്യാപിച്ചിട്ടുണ്ടെങ്കിൽ അമിതമായ പനിയും ക്ഷീണവും ഉണ്ടാകുന്നു. ഈ രോഗത്തിന്റെ ചികിത്സാരീതികളെ കുറിച്ച് മനസ്സിലാക്കുന്നതിന്വീഡിയോ മുഴുവനായും കാണുക.