ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമായ ഒരു അവസ്ഥയാണ് ഹൃദയാഘാതം. പണ്ടുകാലങ്ങളിൽ ഹൃദ്രോഗങ്ങൾ ഒരു വാർദ്ധക്യസഹജമായ രോഗങ്ങൾ ആയിരുന്നു എന്നാൽ ഇന്നത്തെ കാലത്ത് ജീവിതശൈലികളിൽ വന്ന മാറ്റം ചെറുപ്പക്കാരിൽ പോലും ഈ രോഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമായി. ഇന്ത്യയിലെ ഹൃദ്രോഹനിരക്ക് പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണ് പഠനങ്ങൾ പറയുന്നു.
അതുകൊണ്ടുതന്നെ നിത്യ ജീവിതത്തിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. ഹൃദ്രോഗങ്ങളിൽ ഏറ്റവും ഭീകരമായ ഒരു അവസ്ഥയാണ് ഹൃദയാഘാതം, ശരീരത്തിലെ ഏറ്റവും കഠിനമായ വേദനയാണ് ഒരു വ്യക്തി ഇത് മൂലം അനുഭവിക്കുന്നത്. ഹൃദയംബന്ധമായ മിക്ക രോഗങ്ങളും വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് കടന്നുവരുന്ന അവയെല്ലാം. എന്നാൽ ഹൃദ്യഘാതം ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ചില ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമാകും.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നെഞ്ചിന്റെ ഭാഗത്തുണ്ടാകുന്ന വേദന. ഹൃദയാഘാതം ഒരുപക്ഷേ നമ്മുടെ ജീവിതത്തിലേക്ക് പെട്ടെന്ന് ഒരുനാൾ കടന്നുവരുന്ന ഒന്നാകാം അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കാനായി ശരീരം ഏറ്റവും സാധാരണമായ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ തന്നെ ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഹൃദയം അപകടത്തിലാണ് എന്നതിൻറെ ഏറ്റവും ആദ്യത്തെ സൂചനയാണ് നെഞ്ചിന്റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന.
ഹൃദയ കമ്പനികളിൽ ഏതെങ്കിലും രീതിയിൽ തടസ്സം നേരിടുകയാണെങ്കിൽ നെഞ്ചിൽ വേദനയും എരിച്ചിൽ സമ്മർദ്ദം എന്നിവ അനുഭവപ്പെടാം. എന്നാൽ ചില ആളുകൾക്ക് നെഞ്ചുവേദന ഇല്ലാതെയുള്ള ഹൃദയാഘാതവും ഉണ്ടാവാം. കൈകളിലേക്ക് പടരുന്ന വേദന, ഓക്കാനം, ദഹനക്കേട്, വയറുവേദന, തലകറക്കം, തൊണ്ടയിൽ അനുഭവപ്പെടുന്ന വേദന, ശരീരം തളർന്നു പോകുന്ന അവസ്ഥ, അമിതമായി വിയർക്കുക, നിർത്താതെയുള്ള ചുമ, കൂർക്കം വലി തുടങ്ങിയവയാണ് മറ്റു പല ലക്ഷണങ്ങൾ.