സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. സ്ത്രീപുരുഷഭേദമന്യേ എല്ലാവരും സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ ഉപയോഗിച്ച് നോക്കുന്നവരും ആണ്. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന പല ഉൽപ്പന്നങ്ങളിലും നിരവധി കെമിക്കലുകൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം.
പ്രകൃതിദത്തമായ രീതിയിൽ മുഖ സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതാണ് ഏറ്റവും ഉത്തമം. മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പുകളും മുഖക്കുരുകളും എല്ലാം മാറുന്നതിനായി നാച്ചുറലായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന നല്ലൊരു ഫേസ് പാക്ക് നമുക്ക് പരിചയപ്പെടാം. ഇതിലെ പ്രധാനഘടകം തക്കാളിയാണ്. നല്ല പഴുത്ത തക്കാളി എടുത്ത പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മൂന്ന് വ്യത്യസ്ത സ്റ്റെപ്പുകളിലൂടെയാണ് നമ്മൾ ഇത് ചെയ്യുന്നത്.
ആദ്യമായി മുഖം ക്ലീൻ ആക്കുന്നതിനായി തക്കാളിയുടെ പേസ്റ്റും പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് മുഖത്തിൽ നന്നായി തേച്ചുപിടിപ്പിച്ച് കുറച്ചു സമയത്തിന് ശേഷം കഴുകി കളയാവുന്നതാണ്. അടുത്തതായി ചെയ്യേണ്ടത് സ്ക്രബ്ബിങ് ആണ്, ഇതിനായി തക്കാളിയുടെ പേസ്റ്റും പഞ്ചസാരയും എടുക്കുക. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്തെ സ്ക്രബ്ബ് ചെയ്തു കൊടുക്കാവുന്നതാണ്.
മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിനും പുതിയ കോശങ്ങൾ വളരുന്നതിനും ഇത് സഹായകമാകും. മൂന്നാമതായി ഫേസ് പാക്ക് തയ്യാറാക്കണം. ഇത് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ അല്പം ചെറുനാരങ്ങാനീര് അല്പം തേനും തക്കാളിയുടെ പേസ്റ്റ് ഇവ മൂന്നും നന്നായി യോജിപ്പിക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിക്കുക. കുറച്ചു സമയത്തിന് ശേഷം മാത്രം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്. വളരെ ഫലപ്രദമായ ഈ രീതി ഏതു പ്രായക്കാർക്കും ചെയ്തു നോക്കാം. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.