ഇടയ്ക്കിടെ രോഗങ്ങൾ വരുന്നത് ഇന്ന് പലരെയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നത്. ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനമായി വേണ്ടത് പ്രതിരോധശേഷിയാണ് ഇത് കുറയുമ്പോഴാണ് ഇടയ്ക്കിടെ രോഗങ്ങൾ വരുന്നത്. കോവിഡിന്റെ ഈ കാലഘട്ടത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെ.
പ്രധാനമായും ഭക്ഷണത്തിലൂടെയാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കുക. സമീകൃത ആഹാരം പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ആരോഗ്യം മെച്ചപ്പെടുത്തുവാനും സഹായകമാകും. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും എല്ലാം ആരോഗ്യത്തിന് വളരെ വേണ്ടപ്പെട്ടവയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. ആരോഗ്യകരമായ ഭക്ഷണ രീതിയിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കും.
ചില പഴങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായകമാകും. അത്തരത്തിലുള്ള പഴങ്ങൾ ഏതൊക്കെയാണ് നോക്കാം. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും നല്ലതാണ് , വിറ്റാമിൻ സി ധാരാളം ആയി അടങ്ങിയ ഓറഞ്ച്, പേരക്ക, നാരങ്ങ, പപ്പായ, കിവി, ആപ്പിൾ, ബ്ലൂബെറി തുടങ്ങിയവയെല്ലാം ശരീരത്തിൻറെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ചതാണ്. ദിവസവും ഇതിൽ ഏതെങ്കിലും ഒരു പഴമെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.
പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇതിൽ അടങ്ങിയിരിക്കുന്ന കുറുക്കുമീൻ എന്ന ഘടകം പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും മികച്ചതാണ്. മഞ്ഞൾ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ചി. ഇതിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന ഘടകം പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ഫ്രീ റാഡിക്കല്ലുകളെ ഇല്ലാതാക്കുവാനും ഗുണകരമാണ്. ശരീരത്തിൻറെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ആരോഗ്യ നിലനിർത്തുവാനും ഏറ്റവും മികച്ചതാണ് വിറ്റാമിൻ ഇ. ഇത് ധാരാളം ആയി നട്സിൽ അടങ്ങിയിരിക്കുന്നു. വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണുക.