സ്ത്രീ പുരുഷ ഭേദമന്യേ പലരും നേരിടുന്ന ചർമ്മ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടവയാണ് സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ. സ്വകാര്യ ഭാഗങ്ങളിലെ അസഹനീയമായ ചൊറിച്ചിലും, കറുപ്പ് നിറവും, ചുവന്ന പാടുകളും അകറ്റുന്നതിന് നിരവധി ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ വളരെ സെൻസിറ്റീവ് ആയ ഈ ഭാഗങ്ങളിൽ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്തേക്കാം.
അതുകൊണ്ടുതന്നെ പ്രകൃതിദത്തമായ ഉൽപ്പന്നങ്ങളാണ് ഏറ്റവും ഉത്തമം. സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചൊറിച്ചിലിന് പരിഹാരം ഉണ്ടാക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ ഒറ്റമൂലി നമുക്ക് പരിചയപ്പെടാം. ഇതിനായി നമുക്ക് ആര്യവേപ്പില ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിന്റെ ഇല നന്നായി കഴുകിയെടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിലേക്ക് അല്പം ടി ട്രി ഓയിൽ കൂടി ചേർത്തു കൊടുക്കണം.
ഇവ രണ്ടും നന്നായി യോജിപ്പിച്ച് ഇളക്കി ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. തുടർച്ചയായി കുറച്ചു ദിവസം ഇത് ചെയ്യുമ്പോൾ ചൊറിച്ചിൽ പൂർണ്ണമായും മാറിക്കിട്ടും. സ്വകാര്യ ഭാഗങ്ങളിലെ കരുവാളിപ്പ് മാറ്റുന്നതിനായി കറ്റാർവാഴയുടെ ഫ്രഷ് ജെൽ എടുത്ത് അതിലേക്ക് ടി ട്രി ഓയിൽ കൂടി ചേർത്തു കൊടുക്കുക. ഇവ നന്നായി യോജിപ്പിച്ച് ഇറക്കി ചൊറിച്ചിലും കരിവാളിപ്പമുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കണം.
തുടർച്ചയായി കുറച്ചുദിവസം ഇത് ചെയ്യുമ്പോൾ ആ ഭാഗങ്ങളിലെ നിറത്തിന് മാറ്റം ഉണ്ടാവും. സ്വകാര്യ ഭാഗങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക, അതുപോലെതന്നെ ഇറക്കിയതും ശരിക്കും ഉണങ്ങാത്തതുമായ അടിവസ്ത്രങ്ങൾ ധരിക്കുന്നതും ഇത്തരത്തിൽ ചൊറിച്ചിലും നിറമാറ്റവും ഉണ്ടാകുന്നതിന് കാരണമായിത്തീരുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ ഒന്ന് കണ്ടു നോക്കൂ.