ഇന്ന് നിരവധി ആളുകളിൽ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ ആണ് തൈറോയ്ഡ്, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയെല്ലാം. ജീവിതരീതിയിലെ തെറ്റായ മാറ്റങ്ങൾ തന്നെയാണ് ഇത് എല്ലാ പ്രായക്കാരിലും എത്തുന്നതിന് കാരണമായി മാറിയിരിക്കുന്നത്. തൈറോയ്ഡ് ഹോർമോണുകളുടെ അസന്ദുലിത അവസ്ഥ ഉപാപചയ നിരക്കിലെ വ്യത്യാസം, ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടികൊഴിച്ചിൽ.
ഹൃദ്രോഗ സാധ്യത, പ്രമേഹം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് കാരണം ആകുന്നു. ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതിരിക്കുന്ന സന്ദർഭങ്ങളിലും കൂടുതലായി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന സന്ദർഭങ്ങളിലും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഭക്ഷണ ക്രമീകരണത്തിലൂടെ ഒരു പരിധിവരെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുന്നതാണ്.
കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് നിയന്ത്രിച്ചു എന്നാൽ പോഷകങ്ങളെല്ലാം അടങ്ങിയ പ്രത്യേകിച്ചും തൈറോയ്ഡിന്റെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണം ദിവസവും കഴിക്കുക. സെലീനിയം, അയഡിൻ, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങൾ നമുക്ക് പരിചയപ്പെടാം.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രസീൽ നട്ട്സ്. ഇവ തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന സിങ്കും സെലേനിയവും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് വളരെ സഹായകമാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഏറെനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം കൂടാതെ തടിയുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുട്ട നല്ലൊരു പരിഹാരമാണ്. ഇതിൽ ധാരാളമായി സിങ്കും സെലീനിയവും പ്രോട്ടീനും അടങ്ങിയിരിക്കുന്നു ഇവ എല്ലുകൾ ശക്തിപ്പെടുത്തുകയും ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. വിശദമായി അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കൂ.