നാട്ടിൻപുറങ്ങളിൽ സാധാരണയായി കാണുന്ന ഒരു വള്ളിച്ചെടിയാണ് ധൃതരാഷ്ട്ര പച്ച. ഇതിനെ കൈപ്പുവള്ളി, വയറ, അമേരിക്കൻ വള്ളി എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്നു. പടർന്ന പന്തലിച്ച് കാണപ്പെടുന്ന ഈ സസ്യം അപകടകാരിയാണ് എന്ന് വേണം പറയുവാൻ. ഇതിൻറെ സ്വദേശം മധ്യ അമേരിക്കയും തെക്കേ അമേരിക്കയും ആണ്. 24 മണിക്കൂറും കൊണ്ട് എട്ടു മുതൽ 10 സെൻറീമീറ്റർ വരെ വളരാൻ കഴിവുള്ള സസ്യം കൂടിയാണിത്.
ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ഈ സസ്യം മറ്റു സസ്യജാലങ്ങൾക്കു മീതെ വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നു. പടർന്നു കയറുന്ന വള്ളിച്ചെടിയായ ഇതിൻറെ മണ്ണിൽ തൊടുന്ന തണ്ടിൽ നിന്നും വേരുകൾ മുളയ്ക്കുന്നു.നിയന്ത്രിക്കാതിരുന്നാൽ തെങ്ങിൽ വരെ പടർന്നു കയറാൻ ഇതിന് സാധിക്കും. തണ്ടിൽ നിന്നും മുളയ്ക്കുന്ന വേരുകൾ വഴിയും കൂടുതൽ സസ്യങ്ങൾ ഉണ്ടാവാം.
ഒരു ചെടി തന്നെ കുറച്ചു മാസങ്ങൾ കൊണ്ട് 25 ചതുരശ്ര മീറ്റർ വരെ പടർന്നു കഴിയും. കാറ്റിലൂടെയും മനുഷ്യരുടെ വസ്ത്രങ്ങളിലൂടെയും വിത്ത് വിതരണവും നടക്കും. നവംബർ ഡിസംബർ മാസങ്ങളിൽ ആണ് ഇത് കൂടുതലായും പുഷ്പിക്കുന്നത്. അധിക വ്യാപനം നടന്നിട്ടില്ലെങ്കിൽ പറിച്ചു കളഞ്ഞ് കത്തിച്ചുകളയുന്നതാവും ഏറ്റവും നല്ലത്. കൂടാതെ ചില രാസവസ്തുക്കൾ ഉപയോഗിച്ച്.
ഇതിൻറെ വ്യാപനം ഒരു പരിധി വരെ തടയാൻ സാധിക്കും. പരിചരണം ആവശ്യമില്ലാതെ വളരുന്ന ഈ സസ്യം മറ്റു ചെടികൾക്കും കൂടി ദോഷമായി തീരുന്നു. മറ്റു സസ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്നത് കൊണ്ട് തന്നെ ഇതിനെ ഒരു കളസസ്യമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇത് പിഴുതെറിയുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ അറിവുകൾക്ക് വീഡിയോ കാണൂ.