ഭക്ഷണപദാർത്ഥങ്ങൾക്ക് രുചിയും മണവും വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ആരോഗ്യപരമായ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ് നമുക്ക് ചുറ്റുമുള്ള സുഗന്ധവ്യഞ്ജനങ്ങൾ എല്ലാം. ശരീരത്തിന് ആവശ്യമായ ആരോഗ്യ ഗുണങ്ങൾ പകർന്നു നൽകുന്നതിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങളിൽ പെടുന്ന ഏലക്ക. ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളിൽ ഫലപ്രദമായി ചികിത്സിക്കുവാൻ ഏലക്കയ്ക്ക് സാധിക്കുന്നു.
ഇന്നത്തെ കാലത്ത് ശരീരഭാരം കുറയ്ക്കാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ കുഞ്ഞനായ ഈ ഏലക്ക വിഭവങ്ങൾക്ക് ശരീരഭാരം കുറയ്ക്കാനുള്ള പ്രത്യേക കഴിവുകൾ ഉണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും അവശ്യ എണ്ണകളുടെ സവിശേഷതകളും ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ കത്തിച്ചു കളഞ്ഞു കൊണ്ട് ശരീരഭാരം കുറയ്ക്കുവാൻ സഹായികമാകുന്നു.
ശരീരത്തിലെ കൊഴുപ്പിനെ തടയുക മാത്രമല്ല കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ഗ്ലൂക്കോസ് പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുവാനും ഉള്ള കഴിവ് ഏലക്കയ്ക്കുണ്ട്. ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഏറെ സഹായകമാകുന്നു.
ദിവസവും രാവിലെ വെറും വയറ്റിൽ ഏലക്ക വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രിക്കുവാൻ സാധിക്കും. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും ആമാശയത്തിലെ ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ശരീരഭാരം വർദ്ധിപ്പിക്കുന്ന പലകാരണങ്ങളിലൊന്നാണ് ആവശ്യത്തിലും അധികം ജലം ശരീരത്തിൽ നിലനിർത്തുന്നത്. ശരീരത്തിലെ അധിക ജലത്തെ മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളാൻ ഏലക്ക വെള്ളം കുടിക്കുന്നതിലൂടെ സാധിക്കുന്നു. കൊളസ്ട്രോൾ രോഗികൾക്കും ഏറെ ഉത്തമമാണ് ഇത്. ഏലയ്ക്കാ വെന്ത വെള്ളത്തിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.