കൈകാലുകളിൽ സ്ഥിരമായി മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ? അറിയാം ഈ രോഗത്തെക്കുറിച്ച്…

ശരീരത്തിന്റെ വിവിധ ഭാഗങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു നാഡീ പ്രശ്നമാണ് പെരിഫറൽ ന്യൂറോപതി. പലതരത്തിലുള്ള ന്യൂറോപതികൾ ഉണ്ട്, ഈ അവസ്ഥയ്ക്കുള്ള കാരണങ്ങളും നിരവധിയാണ്. പ്രമേഹ രോഗികളിലാണ് ഏറ്റവും കൂടുതലായി ഈ പ്രശ്നങ്ങൾ കണ്ടുവരുന്നത്. പ്രമേഹം ഉള്ളവരിൽ പകുതി പേർക്കും ഏതെങ്കിലും തരത്തിലുള്ള നാഡി ക്ഷതം ഉണ്ടാവും എന്ന് പഠനങ്ങൾ പറയുന്നു.

നാഡികളുടെ കേടുപാടുകൾ മാറ്റാനും അല്ലെങ്കിൽ ന്യൂറോപതി ഉള്ള ആളുകളെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്ന നിരവധി ചികിത്സകൾ ഇന്ന് ഉണ്ട്. ശരീരത്തിൻറെ പെരിഫറൽ നാഡീവ്യൂഹത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഒന്നാണ് ന്യൂറോബതി. ഇത് പലതരത്തിൽ ഞരമ്പുകളുടെ പ്രവർത്തനത്തെ തകരാറിലാക്കും. ന്യൂറോപതി ഉള്ള ആളുകൾക്ക് പ്രധാനമായി കാണപ്പെടുന്ന ഒരു ലക്ഷണമാണ് മരവിപ്പ്.

ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ അവർ അനുഭവിക്കുന്ന നാഡീ തകരാറിനെ ആശ്രയിച്ചിരിക്കുന്നു കൂടാതെ ഒരു വ്യക്തിക്ക് ഒരേ സമയം ഒന്നിലധികം ന്യൂറോപതി ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. കാൽപാദത്തിലും കണ കാലിനും ബലഹീനത കാണുന്നതാണ് മറ്റൊരു പ്രധാന ലക്ഷണം ഇത് നടത്തത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. പ്രമേഹ രോഗികളിൽ ആണെങ്കിൽ ഉയർന്ന രക്തത്തിലെ പഞ്ചസാര കാലക്രമേണ.

രക്തക്കുഴലുകളെ ദുർബലപ്പെടുത്തുന്നതിനാൽ പ്രമേഹം ന്യൂറോപതിയിലേക്ക് നയിക്കുന്നു. ദുർബലവും കേടായുമായ രക്തക്കുഴലുകൾ ഞരമ്പുകളെ തകരാറിലാക്കും. അതുകൊണ്ടുതന്നെ നിരവധി വിറ്റാമിനുകളുടെ കുറവുകൾ പോലെയുള്ള പോഷകാഹാരം കുറവുകളും ഈ രോഗത്തിന് കാരണമാകുന്നു. ഫോളിക് ആസിഡിന്റെ കുറഞ്ഞ അളവും കോപ്പർ സിങ്ക് മഗ്നീഷ്യം തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളും നാഡികളുടെ തകരാറിന് കാരണമാകുന്നു. പെരിഫറൽ ന്യൂറോപ്പതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.