സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. സ്വർണ്ണ സുഗന്ധവ്യഞ്ജനം എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആരോഗ്യ സംരക്ഷണത്തിന് മഞ്ഞൾ നൽകുന്ന ഗുണങ്ങൾ ഒട്ടും ചെറുതല്ല. രാവിലെ വെറും വയറ്റിൽ മഞ്ഞൾ ചേർത്ത ചെറു ചൂടുവെള്ളം കുടിച്ചാൽ ഉണ്ടാകുന്നത് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ്. രാവിലെ വെറും വയറ്റിൽ കുടിക്കുമ്പോൾ ആണ് ഇരട്ടിക്കുന്നത്.
മഞ്ഞളിലെ പ്രധാനഘടകമായ കുറുക്കുമിൻ ആണ് ഇതിൻറെ അനേകം ഔഷധഗുണങ്ങൾക്ക് കാരണം. ശരീരത്തിൻറെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പല രോഗങ്ങളെ ശമിപ്പിക്കുവാനും മഞ്ഞൾ വെള്ളം സഹായകമാകുന്നു. ഫ്രീ റാഡിക്കലുകളുടെ പ്രവർത്തനത്തെയും ഇത് സഹായിക്കും. മഞ്ഞളിന് അടങ്ങിയിരിക്കുന്ന കുറുക്കുമിൻ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ട്യൂമർ ഇല്ലാതാക്കാനും ക്യാൻസർ കോശങ്ങൾ മറ്റു സെല്ലുകളിലേക്ക് വ്യാപിക്കാതിരിക്കുവാനും മഞ്ഞൾ സഹായകമാണ്.
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കാം. ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയുന്നതിനും ഉപാപചയ പ്രക്രിയകൾ ശക്തിപ്പെടുത്താനും ശരീരത്തിൽ ചൂട് ഉത്പാദിപ്പിച്ചാണ് മഞ്ഞൾ സഹായകമാകുന്നത്. മഞ്ഞൾ വെള്ളം കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കുവാനും ഉപയോഗപ്രദമാണ്. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുന്നതിനും ഹൃദയത്തിൽ ബ്ലോക്ക് പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും മഞ്ഞൾ സഹായകമാകുന്നു.
ഹൃദയത്തിലേക്കുള്ള ധമനികളിലെ തടസ്സം നീക്കി സുഗമമായ രക്തപ്രവാഹം സാധ്യമാക്കാൻ മഞ്ഞൾ വെള്ളം ദിവസവും കുടിക്കാം. വയറിനുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും നല്ലൊരു മരുന്ന് കൂടിയാണിത്. കുടലിന്റെ ആരോഗ്യത്തിനും വൈറ്റിലെ ടോക്സിനുകൾ നീക്കം ചെയ്യാനും കിഡ്നി ലിവർ എന്നിവയുടെ ആരോഗ്യത്തിനും മികച്ച ഒന്നാണ് മഞ്ഞൾ വെള്ളം. ടോക്സിനുകളെ നീക്കം ചെയ്യുന്നത് മഞ്ഞളിന്റെ പ്രത്യേകതയാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വീക്കവും നീർക്കെട്ടും ഇത് ഇല്ലാതാക്കുന്നു. മഞ്ഞളിൻറെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.