യൂറിക്കാസിഡ് കുറയ്ക്കാൻ ഇതാ ഡോക്ടർ നൽകുന്ന ചില വഴികൾ, 100% റിസൾട്ട് കിട്ടും…

പല ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് യൂറിക്കാസിഡിന്റെ വർദ്ധനവ്. ശരീരത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ. കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂരിൻ വിഘടിച്ചാണ് ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാവുന്നത്. നമ്മുടെ ഭക്ഷണത്തിൽ അടങ്ങിയ പദാർത്ഥങ്ങളിൽ നിന്നും യൂറിക്കാസിഡ് ഉത്പാദിപ്പിക്കപ്പെടുന്നു. ശരീരത്തിൽ യൂറിക് ആസിഡ് കൂടുമ്പോൾ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

സന്ധികളിൽ ഉണ്ടാകുന്ന അസഹനീയ വേദനയാണ് യൂറിക് ആസിഡ് കൂടുന്നതിന്റെ പ്രധാന ലക്ഷണം. ഇതുമൂലം ഗൗട്ട്, റൊമാറ്റോയ്ഡ് ആർത്രൈറ്റിസ് എന്നീ രോഗങ്ങളും ഉണ്ടാകും. ആസിഡിന്റെ അളവ് വർദ്ധിക്കുമ്പോൾ അത് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു വൃക്ക സ്തംഭനം വരെ ഉണ്ടാവാം. ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് പ്രധാനമായും ചില കാരണങ്ങൾ കൊണ്ടാണ്.

ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്, അമിതമായി ഭക്ഷണം കഴിക്കുന്നത്, മദ്യപിക്കുന്നത്, അമിതമായ മാംസാഹാരങ്ങൾ തുടങ്ങിയവയെല്ലാം പ്യൂരിൻ വിഘടിച്ച് യൂറിക് ആസിഡ് ഉണ്ടാക്കുന്നു. ദീർഘകാലത്തെ വൃക്ക രോഗങ്ങൾ കൊണ്ടു രക്തത്തിലുള്ള യൂറിക് ആസിഡ് പുറന്തള്ളാൻ സാധിക്കാതെ വരുന്നു ഇതുമൂലം ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കാം. തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാര തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുക.

പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ, ശരീരത്തിൽ നിന്നും അമിതമായി ജലം പുറത്തുപോവുക, കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു. ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുവാൻ സാധിക്കും. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക, വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണക്രമം പിന്തുടരുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിക്കാവുന്നതാണ്. കൂടുതൽ വിശദമായി അറിയുന്നതിന് ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ.