നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് പേര മരം. ഇതിൻറെ ഗുണങ്ങൾ നിരവധിയുണ്ട്. ഒട്ടുമിക്ക വീട്ടിന്റെ മുറ്റങ്ങളിലും ഈ മരം കാണാൻ കഴിയും.നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാർഗ്ഗം കൂടിയാണിത്. ഇതിൻറെ വേര് മുതൽ ഇല വരെ ഔഷധഗുണങ്ങൾ നിറഞ്ഞിരിക്കുന്നു. പോഷകങ്ങളുടെ കലവറ എന്ന് വേണം പേരക്കയെ കുറിച്ച് പറയാൻ. പാവങ്ങളുടെ ആപ്പിൾ എന്നാണ് ഇതിനെ പൊതുവായി പറയുന്നത്.
ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പേരയ്ക്ക മാത്രമല്ല പേരയുടെ ഇലക്കും ഗുണങ്ങൾ ഏറെയാണ്. പല പോഷകങ്ങൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഒട്ടുമിക്ക അസുഖങ്ങൾക്കും ഉള്ള മരുന്നായി ഇത് ഉപയോഗിക്കാം. പേര ഇല ഇട്ട് തിളപ്പിച്ച ചായയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എല്ലാവിധ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെ തടയുന്നതിനുള്ള പ്രകൃതിദത്ത മാർഗമായി ഇത് ഉപയോഗിക്കാവുന്നതാണ്.
പേരയില ഇട്ട ചായ ദിവസവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ സഹായകമാകും അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഏറ്റവും ഉത്തമമാണിത്. ശരീരത്തിൽ ഉടനീളം അടിഞ്ഞു കൂടാൻ സാധ്യതയുള്ള കൊഴുപ്പ് കുറയ്ക്കാൻ പേരയില വളരെ നല്ലതാണ്. കൊളസ്ട്രോൾ രോഗികൾക്ക് ദിവസവും കഴിക്കാവുന്ന ഒന്നു കൂടിയാണ്.
നാഡീ ഞരമ്പുകളിൽ ശാന്തമാക്കാനും മനസ്സിന് ശാന്തത പകർന്നു നൽകുന്നതിനും പേരയില ചേർത്ത ചായ കുടിക്കുന്നത് വളരെ ഗുണപ്രദമാകും. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തചക്രമണ സംവിധാനത്തിലും എല്ലാം ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണ് പേരയില. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, അയൺ, ആൻറി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും അറിയുന്നതിന് വീഡിയോ കാണുക.