കാലത്ത് കരൾ രോഗങ്ങൾ സർവ്വസാധാരണയായി മാറിയിരിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം കൂടിയാണ് കരൾ. ശരീരത്തിൻറെ രാസ പരീക്ഷണശാല എന്ന് കരളിനെ വിളിക്കപ്പെടുന്നു. നിരവധി സങ്കീർണ പ്രവർത്തനങ്ങൾ നിർവഹിക്കുന്ന കരളിൻറെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ ആകെ പ്രതിസന്ധിയിലാക്കും. കരളിൻറെ ആരോഗ്യം നിലനിർത്താൻ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
നിത്യവും ഉള്ള വ്യായാമം കരളിൻറെ ആരോഗ്യത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ്. ദൈനംദിന ജീവിതത്തിൽ കുറച്ചുസമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് കരളിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം. സമീകൃതമായ ആഹാരരീതി പിന്തുടരേണ്ടതുണ്ട്. പോഷകസമൃദ്ധമായ ആഹാര ശൈലി സ്വീകരിക്കുക.
കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് എന്നിവ കുറഞ്ഞതും ഫൈബർ, ഒമേഗ ത്രീ ഫാറ്റ് ആസിഡ് കൂടിയതുമായ ഭക്ഷണക്രമം ആണ് കരളിൻറെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം. കോഫി, നട്ട്സ്, മീൻ, ഒലീവ് ഓയിൽ തുടങ്ങിയവയും കരളിൻറെ ആരോഗ്യത്തിന് സുരക്ഷിതമാണ്. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ആരോഗ്യമുള്ള ശരീരത്തിനും ശരീരത്തെ വിഷമുക്തമാക്കാനും വിഷ വസ്തുക്കളെ നീക്കം ചെയ്യാനും ധാരാളം വെള്ളം കുടിക്കുന്നത് അത്യാവശ്യം ആണ്.
ദിവസവും മൂന്നു മുതൽ നാല് ലിറ്ററുടെ വെള്ളം കുടിക്കുക. ഇന്ന് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അമിതഭാരം. അമിതമായ ശരീരഭാരം കരളിന് സമ്മർദ്ദം വർദ്ധിപ്പിക്കും അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് എ, ബി, സി തുടങ്ങിയവയ്ക്കുള്ള വാക്സിനേഷൻ എടുക്കുക. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അല്ലാതെ ആവശ്യമില്ലാത്ത മരുന്നുകൾ വാങ്ങി കഴിക്കുന്നത് കരളിൻറെ ആരോഗ്യത്തെ ബാധിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.