പാദങ്ങളിലെ വിണ്ടുകീറൽ മാറി സുന്ദരമായ കാൽപാദങ്ങൾക്കായി ഇതാ ചില കിടിലൻ ടിപ്പുകൾ…

മുഖ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ പാദങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും യാതൊരു പ്രാധാന്യവും നൽകാറില്ല എന്നതാണ് വാസ്തവം. പാദങ്ങളുടെ സൗന്ദര്യം ഒരാളുടെ വ്യക്തിത്വത്തെ മനസ്സിലാക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പാദങ്ങളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിണ്ടുകീറൽ.

ദൈനംദിന ജീവിതത്തിൽ പാദസംരക്ഷണത്തിനായി കുറച്ച് സമയമെങ്കിലും മാറ്റിവെക്കേണ്ടതുണ്ട്. സുന്ദരമായ പാദങ്ങൾ ലഭിക്കുന്നതിനും ഉപ്പൂറ്റി വേദന പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാനും പ്രകൃതിദത്തമായ രീതിയിൽ ചില വഴികൾ ഉണ്ട് അവ നമുക്ക് പരിചയപ്പെടാം. പാദങ്ങളിലെ വിണ്ട് കീറൽ അസഹനീയമായ വേദന ഉണ്ടാക്കുന്ന ഒന്നാണ്. അല്പം നെയ്യും മഞ്ഞപ്പൊടിയും ചേർത്ത് വിണ്ടു കീറലുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ ഉടനടി ആശ്വാസം ലഭിക്കും.

വേദനയ്ക്കും നല്ല കുറവുണ്ടാവും. അടുത്ത രീതി ഒരു പാത്രത്തിൽ കുറച്ച് പുത്തരി അല്ലെങ്കിൽ വെള്ള അരി എടുക്കുക പച്ചരി എടുക്കാൻ പാടുള്ളതല്ല. ഇവ നന്നായി വെള്ളത്തിലിട്ട് കുതിർക്കണം ഏകദേശം മൂന്ന് ദിവസമെങ്കിലും ഇത് കുതിർന്നിരിക്കണം അതിനുശേഷം മിക്സിയിൽ നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് രാത്രി കിടക്കുന്നതിനു മുൻപായി വിണ്ടുകീറൽ ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് ഒരു സോക്സ് ധരിച്ചു വേണം കിടക്കുവാൻ.

ഇങ്ങനെ ചെയ്യുന്നത് വിണ്ടുകീറൽ വേഗത്തിൽ മാറാൻ നല്ലതാണ്. മൂന്നാമത്തെ രീതി, കുറച്ചു ബേക്കിംഗ് സോഡയും വാസിലിനും നന്നായി യോജിപ്പിക്കുക. ഇത് ഡബിൾ ബോയിൽ ചെയ്തെടുത്ത വിണ്ട് കീറൽ ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ് വളരെ വേഗത്തിൽ തന്നെ ആശ്വാസം ലഭിക്കും. കൂടുതൽ രീതികൾ അറിയുന്നതിനായി വീഡിയോ കാണൂ.