നമ്മൾ എല്ലാവരും 2024 എന്ന പുതുവർഷത്തെ ഒരുപാട് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പുതുവർഷം നമ്മളിലേക്ക് കടന്നുവരുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ ഒക്കെ സഫലീകരിക്കപ്പെടണം, ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞു നിൽക്കണം, എല്ലാ ഐശ്വര്യത്തോടുകൂടിയും സന്തോഷത്തോടുകൂടിയും ജീവിക്കുവാൻ കഴിയണം, അതാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. 2024ൽ നമുക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവുന്നതിന് വേണ്ടി.
നമ്മൾ ചെയ്യേണ്ട ഒരു വഴിപാടിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. പുതുവർഷത്തിൽ എല്ലാ ഉയർച്ചകളും ഉണ്ടാവണമെന്ന് മനസ്സിൽ ആഗ്രഹിച്ചുകൊണ്ട് ചെയ്യേണ്ട ഒരു വഴിപാടാണ് ഇത്. സർവ്വ വിഘ്നങ്ങളും നീക്കി നമ്മുടെ ജീവിതത്തെ ഐശ്വര്യപൂർണ്ണമായി മാറ്റുന്ന ഗണപതി ഭഗവാനാണ് നമ്മൾ ആദ്യമായി വഴിപാട് ചെയ്യേണ്ടത്. നിങ്ങളുടെ കുടുംബത്തിന് വേണ്ടി ഒരു ഗണപതി ഹോമം ചീട്ട് ആക്കി മാറ്റുക, അതാണ് നിങ്ങൾ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം.
കുടുംബത്തിൽ എത്ര അംഗങ്ങൾ ഉണ്ട് ഓരോ നാളികേരം വാങ്ങിച്ച് തലയ്ക്കുഴിഞ്ഞ് ഗണപതി ക്ഷേത്രത്തിൽ ഉടക്കുന്നതും നല്ലതാണ്. മൂന്നാമതായി നിങ്ങൾ വഴിപാട് ചെയ്യേണ്ടത് നാഗ ദൈവങ്ങൾക്ക് ആണ്. നാഗ ദൈവങ്ങൾക്ക് നിങ്ങൾ വഴിപാട് ചെയ്യുകയാണെങ്കിൽ എപ്പോഴും നിങ്ങൾക്ക് പ്രകൃതിയുടെ അനുഗ്രഹവും പൂർണ്ണ പിന്തുണയും ഉണ്ടാകും. നാഗ ദൈവങ്ങൾക്കായി നിങ്ങൾ ചെയ്യേണ്ടത് മഞ്ഞൾ വാങ്ങി സമർപ്പിക്കുക എന്നതാണ്.
നാലാമതായി നിങ്ങൾ ചെയ്യേണ്ട വഴിപാട് ഒന്നില്ലെങ്കിൽ ശിവക്ഷേത്രത്തിലോ അല്ലെങ്കിൽ മഹാവിഷ്ണു ക്ഷേത്രത്തിലും ചെയ്യാവുന്നതാണ്. ശിവക്ഷേത്രത്തിൽ ആണെങ്കിൽ നിങ്ങളുടെ എല്ലാവരുടെയും പേരിൽ ആയുസൂക്ത പുഷ്പാഞ്ജലി നടത്തുക. മഹാവിഷ്ണു ക്ഷേത്രത്തിൽ ആണെങ്കിൽ എല്ലാവരുടെയും പേര് ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുക. പുതുവർഷം പിറക്കുന്നതിന് മുൻപായി ഈ വഴിപാടുകൾ ചെയ്യുന്നത് സൗഭാഗ്യങ്ങൾ ഉണ്ടാവാൻ സഹായകമാകും. തുടർന്ന് അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.