ആരോഗ്യകരമായ ശരീരത്തിൻറെ പ്രവർത്തനത്തിന് വിറ്റാമിനുകളും ധാതുക്കളും വളരെ അത്യാവശ്യമാണ്. നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വ്യത്യസ്ത വിറ്റാമിനുകൾ വ്യത്യസ്ത പങ്കു വഹിക്കുന്നു. രോഗങ്ങളും അസുഖങ്ങളും അകറ്റാനും ആരോഗ്യം നിലനിർത്താനും വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഓരോ വിറ്റാമിനുകൾക്കും അതിൻറെതായ ധർമ്മങ്ങൾ ഉണ്ട്.
ഇതുപോലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ കെ, വളരെ അപൂർവ്വമായി മാത്രം പലരും ശ്രദ്ധിക്കുന്ന ഒന്നാണ് ഈ വിറ്റാമിൻ. എന്നാൽ ഇതിൻറെ ആരോഗ്യ ഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയുന്നതിനും കൂടുതലാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തം കട്ട പിടിക്കാനും സഹായിക്കുന്നത് വിറ്റാമിൻ കെ ആണ്. കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആണ് കെ, ഇത് രണ്ടുതരത്തിലുണ്ട് വിറ്റാമിൻ കെ വൺ പിന്നെ വിറ്റാമിൻ കെ ടു.
വിറ്റാമിൻ കെ വൺ സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളിൽ കാണപ്പെടുന്നു പ്രധാനമായും പച്ച ഇലക്കറികളിലാണ് ഇത് അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ കെ ടു മൃഗങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകൾ എന്തുതന്നെയായാലും രണ്ട് ഉറവിടങ്ങളിൽ നിന്നും ഈ വിറ്റാമിൻ ലഭിക്കും. വിറ്റാമിൻ കെ അടങ്ങിയ പച്ചക്കറികൾ ഏതെല്ലാമാണെന്ന് നമുക്ക് പരിചയപ്പെടാം.
ഇരുമ്പു ധാരാളം അടങ്ങിയ ഒന്നാണ് ചീര, ഇതിൽ ധാരാളമായി വിറ്റാമിൻ കെ യും അടങ്ങിയിരിക്കുന്നു. കോളിഫ്ലവർ, ബ്രോക്കോളി, കെയിൽ, ലെറ്റ്യൂസ്, മുട്ട, മത്സ്യം, ചിക്കൻ, ചീസ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ പഴങ്ങളിലും ഈ വിറ്റാമിൻ ഉണ്ട് പ്രധാനമായും കിവി, മാതളനാരങ്ങ, അത്തിപ്പഴം, ബ്ലൂബെറി, പ്ലം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.