വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും മുടികൊഴിച്ചിലും എല്ലാം ഈ ധാതുവിന്റെ കുറവാണ്…

ശരീരത്തിന്റെ ആരോഗ്യത്തിന് പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഏറെ പ്രധാനമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് ഒരു കാരണമാകാം പോഷകങ്ങളുടെ കുറവ്. സെലീനിയം എന്ന ധാതുവിന്റെ അഭാവം മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. സെലീനിയം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ക്യാൻസർ സാധ്യതകളെ തടയാനും സഹായിക്കും.

തൈറോയ്ഡിന്റെ ശരിയായ പ്രവർത്തനത്തിനും സെലീനിയം പ്രധാനമാണ്. ഇതിൻറെ അളവ് ശരീരത്തിൽ കുറഞ്ഞാൽ എല്ലുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ക്ഷീണം, തളർച്ച, രോഗപ്രതിരോധശേഷി നഷ്ടപ്പെടുക തുടങ്ങിയവയും ഇതുമൂലം ഉണ്ടാവാം. മുതിർന്ന ഒരു വ്യക്തിക്ക് ഒരു ദിവസം 55 മൈക്രോ ഗ്രാം സെലീനിയം ആവശ്യമായി വരുന്നു കുട്ടികൾക്കാണെങ്കിൽ അത് 20 മുതൽ 30 മൈക്രോ ഗ്രാം ആണ്.

സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിലുള്ള ചില ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് പരിചയപ്പെടാം. സെലീനയത്തിന്റെ സമ്പന്നമായ ഉറവിടമാണ് ബ്രസീൽ നട്ട്സ്. ഒരു ബ്രസീൽ നട്ടിൽ ഏകദേശം 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ടെന്ന് കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നത് ഒരു ദിവസത്തെ സെലീനിയം ആവശ്യകത പരിഹരിക്കാൻ സഹായകമാകും.

സൂര്യകാന്തി വിത്തുകൾ ആണ് രണ്ടാമതായി സെലീനിയത്തിന്റെ സമ്പന്നമായ ഉറവിടം. സൂര്യകാന്തിയുടെ വിത്തുകൾ ശരീരത്തിന് ആവശ്യമായ പല പോഷകങ്ങൾ കൊണ്ടും സമ്പുഷ്ടമാണ്. അത്തരത്തിൽ സെലീനിയം അടങ്ങിയ ഒന്നാണ് മുട്ട. പ്രധാനമായും മുട്ടയുടെ മഞ്ഞക്കരുവിലാണ് സെലീനിയം അടങ്ങിയിട്ടുള്ളത്. ചീരയിലും അതുപോലെ ധാരാളം സെലീനിയം അടങ്ങിയിരിക്കുന്നു. മത്സ്യം, മാംസം, ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിലും സെലീനിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.