ഇനി വയസ്സായാലും മുടി നരക്കില്ല! കേശകാന്തിയുടെ അത്ഭുതപ്പെടുത്തും ഗുണങ്ങൾ…

ഇടതൂർന്ന സമൃദ്ധമായി വളരുന്ന മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദം എന്നെ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനവും പോഷകാഹാരത്തിന്റെ കുറവും സമ്മർദ്ദവും എല്ലാം മുടികൊഴിച്ചിലിന് കാരണമായി തീരുന്നു. പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന നര ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും വ്യാപകമായ ഉണ്ടാകുന്നു.

അകാല നര അകറ്റുന്നതിനും മുടികൊഴിച്ചിൽ പൂർണമായും മാറ്റുന്നതിനും മുടി തഴച്ചു വളരാനും താരൻ അകറ്റുന്നതിനും വളരെ ഫലപ്രദമായ ഒരു സസ്യമാണ് നമുക്ക് ചുറ്റും കാണപ്പെടുന്ന കേശകാന്തി എന്ന ഈ ചെടി. പലതരത്തിലുള്ള കെമിക്കലുകൾ ഉപയോഗിച്ച് സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവരാണ് നമ്മളിൽ പലരും എന്നാൽ പ്രകൃതിദത്തമായ രീതിയിൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം.

കേശകാന്തി ഉപയോഗിച്ച് എണ്ണ കാച്ചി തേക്കുന്നത് മുടി തഴച്ചു വളരാൻ ഏറ്റവും ഉത്തമമാണ്. ഇതിനായി കേശകാന്തിയുടെ ഇലകൾ എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക, രണ്ടു പിടി ചെറിയ ഉള്ളി തൊലി കളഞ്ഞ് കഴുകിയെടുക്കണം, അല്പം കരിഞ്ചീരകം കൂടി എടുക്കുക ഇവയെല്ലാം ചേർത്ത് നന്നായി മിക്സിയിൽ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കണം.

ഇത് എന്ന കാച്ചാനുള്ള ചീനച്ചട്ടിയിലേക്ക് ചേർത്തു കൊടുക്കുക അതിലേക്ക് നല്ല ശുദ്ധമായ വെളിച്ചെണ്ണ കൂടി ചേർത്ത് മീഡിയം തീയിൽ തിളപ്പിച്ചെടുക്കണം. പാകമായി കഴിയുമ്പോൾ അരിച്ചെടുത്ത് ദിവസവും ഉപയോഗിക്കാവുന്നതാണ്. കേശകാന്തി ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ ഡൈ തയ്യാറാക്കാവുന്നതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.