അടുക്കളകളിലെ സുപ്രധാന ചേരുവയാണ് വെളുത്തുള്ളി. ഏത് കറി വിഭാഗം തയ്യാറാക്കാനും രുചി നൽകുന്നതിന് ഇത് പ്രധാനമാണ്. ഭക്ഷണപദാർത്ഥത്തിന്റെ സ്വാദ് തന്നെ മാറ്റിമറിക്കുവാൻ വെളുത്തുള്ളി ഉപയോഗിക്കാം. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് വെളുത്തുള്ളി. ഇതിൽ ആൻറി ബാക്ടീരിയൽ, ആൻറി സെപ്റ്റിക് തുടങ്ങിയ ഗുണങ്ങൾ രോഗശാന്തിക്ക് ഉപകാരപ്രദമാകുന്നു.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തമാണ് ഇത്രയധികം ഗുണങ്ങൾ ലഭിക്കുന്നതിന് കാരണമാകുന്നത്. ഇതിൽ ധാരാളം ആയി ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ കെ, നിയാസിൻ, ഫോളിറ്റ്, തയാമിൻ എന്നിവയും ധാരാളമായി കാണപ്പെടുന്നു. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ നിസ്സാരമല്ല.
ചുമ ജലദോഷം എന്നിവയെ അകറ്റാൻ വെളുത്തുള്ളി വളരെ ഗുണപ്രദമാണ്. ഇത് ചതച്ചെടുത്ത രണ്ട് അല്ലി വീതം വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിന് പരമാവധി ഗുണം ചെയ്യുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് പതിവായി കഴിക്കുന്നത് രക്തം കട്ട പിടിക്കുന്നത് കുറയ്ക്കാനും രക്ത സമ്മർദ്ദത്തിന്റെ പ്രശ്നം നേരിടുന്നവർക്ക് നല്ലൊരു പരിഹാരം മാർഗ്ഗം കൂടിയാണ്.
ഹൈപ്പർ ടെൻഷൻ ഉള്ള രോഗികൾക്ക് കഴിക്കാൻ ഉചിതമായ ഒന്നാണ് വെളുത്തുള്ളി. തലച്ചോറിന് ഏകാഗ്രതയും പ്രവർത്തന ശേഷിയും വർദ്ധിപ്പിക്കുന്നതിൽ വെളുത്തുള്ളിക്ക് നല്ലൊരു പങ്കുണ്ട്. ദഹന പ്രശ്നങ്ങൾ ഒഴിവാക്കാനും കുടലിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ശാരീരിക വീക്കം ഒരു പരിധി വരെ കുറയ്ക്കാനും പാചകത്തിൽ വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുകയും നല്ല ബാക്ടീരിയകളെ സംരക്ഷിക്കുകയും വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഉണ്ടാകുന്നു. കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.