നാളെ ധനുമാസത്തിലെ തിരുവാതിരയാണ്, ഭഗവാൻ പരമശിവന്റെ ജന്മനക്ഷത്രമാണ്. ഭഗവാന്റെയും ഭഗവതിയുടെയും തിരുകല്യാണം നാൾ കൂടിയാണ് ധനു മാസത്തിലെ തിരുവാതിര. ഭഗവാൻറെ ആയുരാരോഗ്യസൗഖ്യത്തിനായി അമ്മ മഹാമായ പാർവതി ദേവി എടുത്ത വ്രതമാണ് ധനുമാസത്തിലെ തിരുവാതിര. ഭഗവാന്റെയും ദേവിയുടെയും അനുഗ്രഹം ലഭിക്കുന്നതിനായി ഈ ദിവസത്തെ പ്രാർത്ഥന നമ്മളെ സഹായിക്കും.
തിരുവാതിര വ്രതം എടുത്തു കൊണ്ട് പ്രാർത്ഥിക്കുന്നത് വളരെ ശ്രേഷ്ഠമായ ഒന്നാണ്. ഒരു കുടുംബത്തിൻറെ ദാമ്പത്യ വിജയത്തിനും, ആയുരാരോഗ്യസൗഖ്യത്തിനും, സ്ത്രീകൾക്ക് ദീർഘസുമംഗലി യോഗം ഉണ്ടാവാനും, ഉച്ഛിഷ്ടകാര്യ സിദ്ധിക്കുവേണ്ടിയും ഒരു സ്ത്രീക്ക് എടുക്കാൻ സാധിക്കുന്ന ഏറ്റവും നല്ല വ്രതമാണ് തിരുവാതിര. അടുത്ത തിരുവാതിരയ്ക്ക് മുൻപായി ജീവിതം രക്ഷപ്പെട്ടിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
26 ആം തീയതി രാത്രി തന്നെ തിരുവാതിരവൃതം തുടങ്ങുന്നു. ഇരുപത്തിയേഴാം തീയതി ക്ഷേത്രത്തിൽ പോയി അവിടെ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുക. അരി ആഹാരങ്ങൾ, മത്സ്യം, മാംസം, ലഹരിപദാർത്ഥങ്ങൾ, വെളുത്തുള്ളി, ഉള്ളി വകകൾ, പപ്പടം തുടങ്ങിയവയെല്ലാം ഒഴിവാക്കേണ്ടതുണ്ട്. എണ്ണ തേച്ചുള്ള കുളി ഒഴിവാക്കേണ്ടതാണ്. എപ്പോഴും ഭഗവാനെ മനസ്സിൽ വിചാരിച്ചു കൊണ്ട് ഓം നമശിവായ എന്ന മന്ത്രം ജപിച്ചുകൊണ്ട് വളരെ പരിശുദ്ധമായ എടുക്കാവുന്ന ഒന്നാണ് തിരുവാതിരവൃതം.
പഴവർഗങ്ങളും കിഴങ്ങുവർഗ്ഗങ്ങളും ആണ് അന്നേദിവസം കഴിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ ജലം കുടിക്കേണ്ടതുണ്ട്. തിരുവാതിര വ്രതം എടുക്കുന്നവർ രണ്ടു നേരവും കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കണം എന്നത് നിർബന്ധമാണ്. വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി ചടങ്ങുകളിൽ പങ്കെടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഓം നമശിവായ എന്ന മന്ത്രം 108 തവണ ജപിക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.