പലർക്കും പരിചയമില്ലാത്ത ഒന്നാണ് ചായമാൻസ എന്ന ചീര. ഈ ചെടിയെ കുറിച്ച് അറിയാൻ ഇനിയും നിറയെ ആളുകൾ ബാക്കിയുണ്ട്. മായൻ വർഗ്ഗത്തിൽ പെട്ടവരുടെ ചെടിയാണ് ഇത്. ഒരു ചെറിയ കമ്പ് മുറിച്ചു നട്ടാൽ തന്നെ തഴച്ചു വളരുന്ന ഒരുതരം ചീരയാണ് ചായമാൻസാ. പ്രധാനമായും ഇതിൻറെ ഇലകളാണ് കറി വയ്ക്കാനായി ഉപയോഗിക്കുന്നത്. ഇലകൾ കാണാൻ ഏകദേശം പപ്പായയുടെ ഇലയുടെ ആകൃതിയോ മരച്ചീനിയുടെ ഇല പോലെയോ ഉണ്ടാവാം.
ചീരയുടെ രാജാവ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ഇതിൻറെ ഇലകൾ കറിവെച്ച് ഒരിക്കൽ കഴിച്ചവർ പിന്നീടും ഇത് കഴിക്കുവാൻ കൂടുതൽ ഇഷ്ടപ്പെടും. ശരീരത്തിൻറെ രക്തയോട്ടത്തിന് വളരെ ഉപകാരപ്രദമാണ് ഈ ചീര. വെരിക്കോസ് വെയിൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഈ ഇല ധാരാളമായി കഴിക്കാവുന്നതാണ്. സന്ധിവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഇവ ആഹാരത്തിൽ ഉൾപ്പെടുത്താം.
രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായകമായതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് ഏറ്റവും ഉത്തമമായ ഒരു ചീരയാണിത്. ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ ഇത് വളരെ ഉത്തമമാണ്. ഇതിൽ ധാരാളമായി കാൽസ്യം മഗ്നീഷ്യം ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. വളർച്ച കുറവുള്ള കുട്ടികൾക്ക് ഇത് നൽകുന്നത് ഏറെ ഗുണകരമാണ്.
ഈ ഇല കഴിക്കുന്നവരിൽ കാഴ്ച ശക്തി വർദ്ധിക്കും തലച്ചോറിന്റെ പ്രവർത്തനം ദ്രുതഗതിയിൽ ആക്കാനും ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും ഈ ഇല ഉപയോഗിക്കാം. ആരോഗ്യ ഗുണങ്ങൾക്ക് പുറമേ സൗന്ദര്യ ഗുണവും ഇതിനുണ്ട്. മുഖക്കുരുവിന് നല്ലൊരു പരിഹാരമാർഗ്ഗം കൂടിയാണിത്. ഇത് പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും അലുമിനിയ പാത്രത്തിൽ ഇത് കറി വയ്ക്കരുത് മൺപാത്രത്തിൽ കറി വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.