നാളെ ധനുമാസത്തിലെ മുപ്പട്ട് വെള്ളിയാണ്, അമ്മ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ഏറ്റവും ഉത്തമം ആയിട്ടുള്ള ദിവസമാണ് നാളെ. നാളത്തെ ദിവസം വീട്ടിൽ നിലവിളക്ക് കൊളുത്തി ചെയ്യേണ്ട ഒരു കർമ്മത്തെ പറ്റിയാണ് പറയാൻ പോകുന്നത്. വീട്ടിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞു പോകാനും സമ്പത്തും സമൃദ്ധിയും വന്നു നിറയാനും ഏറ്റവും ഉചിതമായ കർമ്മമാണ് ഇത്.
നമ്മുടെ വീടുകളിൽ നിർബന്ധമായും അരിപ്പാത്രം ഉണ്ടാവണം പല ആളുകളും ചെയ്യുന്ന ഒരു തെറ്റ് അരി വാങ്ങിച്ചു കൊണ്ടുവരുന്ന ചാക്കിലും സഞ്ചിയിലും സൂക്ഷിക്കുന്നതാണ്. എന്നാൽ ഓരോ അരിമണിയിലും ദേവിയുടെ സാന്നിധ്യം ഉണ്ട് എന്നതാണ് വിശ്വാസം. ഒരു വീട് ആയിക്കഴിഞ്ഞാൽ അവിടെ ഉറപ്പായും ഒരു അരിപ്പാത്രം ഉണ്ടാവണം. നാളത്തെ ദിവസം അരിപ്പാത്രത്തിൽ ചില വസ്തുക്കൾ വയ്ക്കുന്നത് വളരെ ഗുണം ചെയ്യും.
ഇന്ന് തന്നെ അരി പാത്രം നന്നായി തുടച്ചു വൃത്തിയാക്കി നാലു വശത്തും മഞ്ഞളും കുങ്കുമവും തൊട്ടു കൊടുക്കുക. സന്ധ്യയ്ക്ക് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഒരു താലത്തിൽ ഈ മൂന്നു വസ്തുക്കൾ കൂടി കരുതുക. ആദ്യത്തേത് മൂന്ന് കഷ്ണം മഞ്ഞൾ, അഞ്ച് കഷ്ണം ഏലയ്ക്ക, മൂന്നാമത്തെത് ഒരു രൂപ നാണയമാണ്. ഈ വസ്തുക്കളിൽ എല്ലാം മഹാലക്ഷ്മി ദേവിയുടെ വാസം ഉണ്ട്.
ആദ്യമായി മഞ്ഞൾ കയ്യിൽ എടുത്ത് നിലവിളക്കിന് മൂന്ന് പ്രാവശ്യം ഒഴിഞ്ഞു ഓം മഹാലക്ഷ്മി ദേവിയെ നമഹ എന്ന മൂന്നുപ്രാവശ്യം ചൊല്ലുക. അതിനുശേഷം ആ മഞ്ഞൾ താലത്തിലേക്ക് മടക്കി വയ്ക്കുക. അതുപോലെതന്നെ ഏലക്കയും മൂന്നുപ്രാവശ്യം ഒഴിഞ്ഞ ദേവി മന്ത്രം ചൊല്ലി താലത്തിലേക്ക് തിരികെ വയ്ക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.