ലോകത്തെ നല്ലൊരു ശതമാനം ആളുകളെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അലർജി. നമ്മുടെ ശരീരം പുറത്തുനിന്നുള്ള വസ്തുക്കളോട് അമിതമായി പ്രതികരിക്കുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. ഈ പ്രേരക ഘടകങ്ങൾ ആൻറി ബോഡിയുമായി പ്രവർത്തിക്കുന്നു. പൊടി, പൂമ്പൊടി, ചെറു പ്രാണികൾ, പൂപ്പൽ എന്നിവയൊക്കെയാണ് അലർജിക്ക് കാരണമായി വരുന്ന അന്തരീക്ഷഘടകങ്ങൾ.
നിർത്താതെയുള്ള തുമ്മൽ, തൊലിപ്പുറത്തെ ചൊറിച്ചിൽ, ചുമ, കണ്ണിലും മൂക്കിലും ഉള്ള ചൊറിച്ചിൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ. അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ അലർജന്റുകൾ എന്ന് വിളിക്കുന്നു. വിവിധതരത്തിലുള്ള അലർജികൾ ഉണ്ട്, പൊടി, പൂപ്പൽ, പ്രാണികൾ എന്നിവയെല്ലാം അന്തരീക്ഷത്തിലുള്ള അലർജികളാണ്. മുഖം, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ തൊലി വരളുകയും ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നത് ഒരുതരം ത്വക്ക് അലർജിയാണ്.
അലർജി ഉണ്ടാക്കുന്ന വസ്തുക്കളുമായി നേരിട്ടു സ്പർശനവും സാമീപ്യവും മൂലം ഉണ്ടാകുന്ന അലർജിയെ കോൺടാക്ട് ധർമ്മടൈറ്റിസ് എന്ന് പറയാം. തൊലിപ്പുറമേ ചൊറിച്ചിലോട് കൂടിയ പൊങ്ങിയ പാടുകളും ആയി കാണപ്പെടുന്നവയെ അർട്ടിക്കേരിയ എന്നു പറയുന്നു. ഇവയെല്ലാം വിവിധതരം ത്വക്ക് അലർജികൾ ആണ്. ചെമ്മീൻ, ഞണ്ട്, പാൽ, മുട്ട, ഗോതമ്പ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും പൊതുവേ അലർജി ഉണ്ടാക്കുന്നത്.
ഇതിൻറെ ലക്ഷണങ്ങളായി ചർദ്ദി, വയറിളക്കം, വയറുവേദന, ശരീരം ചൊറിഞ്ഞു തടിക്കുക എന്നീ ലക്ഷണങ്ങൾ കണ്ടുവരുന്നു. ചില മരുന്നുകളോടും അലർജി ഉണ്ടാവാറുണ്ട് പ്രധാനമായും വേദനസംഹാരികൾ, പെനിസിലിൻ തുടങ്ങിയ മരുന്നുകളാണ് അലർജി ഉണ്ടാക്കുക. ചില പ്രാണികൾ കടിച്ചാലും ഗുരുതരമായ അലർജി പ്രശ്നങ്ങൾ ഉണ്ടാവും പ്രധാനമായും കടന്നൽ, തേനീച്ച, ചില ഉറുമ്പുകൾ എന്നിവ. അലർജി ഉണ്ടാവുന്നതിനുള്ള കാരണം മനസ്സിലാക്കി അതിൽ നിന്നും മാറി നിൽക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.