മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. സ്ത്രീ പുരുഷ ഭേദമന്യേ പലരും മുടി വളർച്ചയ്ക്കായി വിപണിയിൽ ലഭിക്കുന്ന ഏതുതരം ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നോക്കാൻ ശ്രമിക്കുന്നവരാണ്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മുടിക്ക് ദോഷകരമായി ബാധിക്കുന്നു. മുടികൊഴിച്ചിൽ, മുടി പൊട്ടൽ, മുടി വളർച്ച മുരടിക്കുക, താരൻ, അകാലനര എന്നിങ്ങനെ.
നിരവധി പ്രശ്നങ്ങളാണ് മുടിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. മുടി തീരെ വളരാത്ത ഒരു അവസ്ഥ പലർക്കും ഉള്ള ഒരു പ്രശ്നമാണ്. ഇതിൻറെ പ്രധാന കാരണമായി കണക്കാക്കുന്നത് ചില വൈറ്റമിനുകളുടെ കുറവാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ഡി, ഇവ ശരിയായ അളവിൽ ഉണ്ടെങ്കിൽ മാത്രമേ പുതിയ മുടികൾ വളരുകയുള്ളൂ. പുതിയ മുടി വളരുമ്പോഴാണ് മുടിയുടെ ഉള്ളു വർദ്ധിക്കുന്നത് ഇതിന് വൈറ്റമിൻ ഡി പ്രധാനം തന്നെയാണ്.
ഇതിൻറെ മുഖ്യ ഉറവിടം സൂര്യപ്രകാശമാണ് എന്നാൽ അതുകൂടാതെ മുട്ട, കൂൺ എന്നിവയിലെല്ലാം ഇത് അടങ്ങിയിരിക്കുന്നു. അമിതമായി മുടികൊഴിച്ചിൽ അനുഭവപ്പെടുമ്പോൾ മുടി വളരാതിരിക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് വിറ്റാമിൻ ഡി യുടെ കുറവാണ്. വിറ്റാമിൻ ബി 7, വിറ്റാമിൻ ബി 12 തുടങ്ങിയവയുടെ അഭാവവും മുടികൊഴിച്ചിലിന് കാരണമാകാം. സ്ത്രീകളിൽ ഉണ്ടാകുന്ന മുടികൊഴിച്ചലിന്റെ മറ്റൊരു പ്രധാന കാരണം ബയോട്ടിൻ അഥവാ വിറ്റാമിൻ ബി 7 കുറവാണ്
. ഇത് ഹോർമോൺ പ്രശ്നങ്ങൾക്കും മുടികൊഴിച്ചിലിനും എല്ലാം വഴിയൊരുക്കാം. ഇറച്ചി, മീൻ, മുട്ട, ഉരുളക്കിഴങ്ങ്, നട്സ്, അവക്കാഡോ എന്നിവയിലെല്ലാം ഇത് ധാരാളമായി അടങ്ങിയിരിക്കുന്നു. മുടികൊഴിച്ചിൽ അനുഭവപ്പെടുമ്പോൾ അത് നിസ്സാരമായി കണക്കാക്കാതെ ഈ വിറ്റാമിനുകളുടെ അഭാവമുണ്ടോ എന്ന് ഉറപ്പുവരുത്തുക. വിശദമായി അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.