കാൽമുട്ടിലെ വേദന കാരണം പ്രയാസം അനുഭവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇതുമൂലം ഉണ്ടാകുന്ന നീര് പ്രശ്നത്തിന്റെ സൂചനയാണ്. എന്നാൽ മിക്ക ആളുകളും വേദനയും നീരും അവഗണിച്ച് മുന്നോട്ടു പോവുകയാണ് സാധാരണയായി സംഭവിക്കുന്നത് എന്നാൽ ഇതിന് പിന്നിലുള്ള കാരണം മനസ്സിലാക്കി കൃത്യമായ സമയത്ത് തന്നെ ചികിത്സ തേടേണ്ടത് ഉണ്ട്.
പ്രായമേറിയവരുടെ മാത്രം ആരോഗ്യപ്രശ്നമായിരുന്നു മുട്ടുവേദന. പ്രായം കൂടുമ്പോൾ സന്ധിയിൽ ഉണ്ടാകുന്ന തേയ്മാനം ആയിരുന്നു ഇതിൻറെ പ്രധാന കാരണം എന്നാൽ ഇന്ന് മധ്യവയസ്കരിലും ചെറുപ്പക്കാരിലും മുട്ടുവേദന സാധാരണയായി കണ്ടുവരുന്നു. ജീവിതശൈലിലെ മാറ്റങ്ങളാണ് ഇതിന് പ്രധാനമായും കാരണം. പോഷകം കുറഞ്ഞ ഭക്ഷണരീതി വ്യായാമത്തിന്റെ കുറവ് ഇവയെല്ലാം തരുണാസ്തിക്കും എല്ലുകൾക്കും ബലക്കുറവ് വരുന്നതിന് കാരണമായിത്തീരുന്നു.
അമിതവണ്ണം ഉള്ളവരിലാണ് ഈ പ്രശ്നം കൂടുതലായും കാണപ്പെടുന്നത്. മുട്ടുവേദന കാരണം ചലനം വേണ്ടത്ര സാധ്യമാകാതെ വരുമ്പോൾ മറ്റുപല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവും. പ്രമേഹം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ പല ജീവിതശൈലി രോഗങ്ങളും ഇതു മൂലം പിടികൂടുന്നു. ചില അപകടങ്ങൾ സംഭവിച്ചവരിലും പുട്ട് വേദന കണ്ടു വരുന്നുണ്ട്. വീഴ്ച പോലുള്ള അപകടങ്ങൾ ഉണ്ടായ ശേഷം നീരും വേദനയും നീണ്ട് നിൽക്കുകയാണെങ്കിൽ ഉടൻതന്നെ ചികിത്സ തേടേണ്ടതുണ്ട്.
എല്ലുകളെയും സന്ധികളെയും തമ്മിൽ ബന്ധിപ്പിച്ചു നിർത്തുകയാണ് ലിഗമെന്റുകൾ. മഴ വീഴ്ച, അപകടം കാൽക്കുഴ തിരിഞ്ഞു പോകുന്നത് തുടങ്ങിയവ കൊണ്ടൊക്കെ ലിഖമെന്റ് ടിയർ വരാം. പിന്നീട് നടക്കുമ്പോൾ വേദന കൂടി മറ്റ് അസ്വസ്ഥതകളിലേക്കും നയിക്കുന്നു. ജീവിതശൈലിയും ചില മാറ്റങ്ങൾ വരുത്തിയാൽ ഒരു പരിധി വരെ ചെറുപ്രായത്തിൽ തന്നെ മുട്ടുവേദന വരാതെ തടയാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.