കുട്ടികളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വിരശല്യം എന്നാൽ ഇത് കുട്ടികളിൽ മാത്രമല്ല പ്രായമായവരിലും ഉണ്ടാകുന്നു. വളരെ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്നാണ് ഇത്. വിരശല്യം ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ പലതാണ്. വ്യക്തി ശുചിത്വം കുറഞ്ഞവർ, അമിതമായി പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ, മധുര പലഹാരങ്ങൾ കഴിക്കുന്നവർ, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇരുന്ന ആഹാരങ്ങൾ കഴിക്കുന്നവർ.
വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നവർ തുടങ്ങിയവരിൽ എല്ലാമാണ് വിരശല്യം കണ്ടുവരുന്നത്. പലരും വളരെ നിസ്സാരമായി കാണുന്ന ഇവ വയറ്റിൽ രൂപപ്പെട്ടാൽ അമിതമായ ക്ഷീണം അനുഭവപ്പെടാം. വിരശല്യം ഉണ്ടായാൽ ശരീരഭാരം വേഗത്തിൽ കുറയുന്നു. വയറ്റിൽ അസ്വസ്ഥത, ഇടയ്ക്കിടെക്കുള്ള വിശപ്പ്, വയറുവേദന, വയറിളക്കം, ഓക്കാനം, ഛർദി, മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന, രക്തക്കുറവ്, തുടങ്ങിയ പല ലക്ഷണങ്ങളും ഇതുമൂലം കണ്ടുവരുന്നു.
ചിലർക്ക് നല്ല പനിയും കഫക്കെട്ടും ഉണ്ടാവാം. വിര ശല്യം ഉണ്ടായാൽ അത് കുട്ടികളിലാണെങ്കിലും മുതിർന്നവർക്കാണെങ്കിലും വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് വെളുത്തുള്ളി കൊണ്ടൊരു പൊടിക്കൈ ഉണ്ട്. വെളുത്തുള്ളിയുടെ ഒരു അണ്ടി എടുക്കുക അത് തൊലികളഞ്ഞ് നാലായി മുറിച്ചെടുക്കുക. അതിലെ ഒരു കഷ്ണമാണ് നമുക്ക് ആവശ്യമായി വരുന്നത്. ഇത് മലദ്വാരത്തിന്റെ അകത്തേക്ക് തള്ളി വെച്ചു കൊടുക്കുക.
മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിനും വിരശല്യം അകറ്റുന്നതിനും വളരെ ഫലപ്രദമായ രീതിയാണ്. പൈൽസ് മൂലമുള്ള ചൊറിച്ചിൽ അകറ്റാനും ഈ രീതി ഉപയോഗിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പരീക്ഷിച്ചു നോക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് ലഭിക്കും. വെളുത്തുള്ളി ആയതുകൊണ്ട് തന്നെ യാതൊരു പാർശ്വഫലങ്ങളും ഇതുമൂലം ഉണ്ടാവുകയില്ല. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.