ഇന്നത്തെ കാലത്ത് മിക്കവരിലും കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന ആന്തരിക അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിനെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്നം കൂടിയാണിത്. കരളിൽ കൊഴുപ്പുകൾ അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ചെറിയ രീതിയിലുള്ള കൊഴുപ്പ് കാണുന്നത് സ്വാഭാവികമാണ് എന്നാൽ കരളിന്റെ ഭാരത്തിന്റെ 10% വരെ കൊഴുപ്പുള്ളപ്പോൾ അതിനെ ഫാറ്റി ലിവർ എന്ന് വിളിക്കുന്നു.
ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. കരളിൻറെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഇൻസുലിന്റെ ഉത്പാദനം മന്ദഗതിയിലേക്ക് ആക്കുകയും ചെയ്യുന്നു. ഇതുമൂലം കരൾ തകരാറുകൾ, വീക്കം എന്നിവയ്ക്ക് കാരണമാകും. കൂടാതെ ശ്രദ്ധിക്കാതെ പോകുന്ന ഫാറ്റി ലിവർ ലിവർ സിറോസിസ് എന്ന മാരകരോഗത്തിലേക്ക് ആവും നയിക്കുക. മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ പ്രശ്നം ഇന്ന് മദ്യപിക്കാത്തവരിലും കുട്ടികളിലും വരെ കാണപ്പെടുന്നു.
ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിൻറെ പ്രധാന കാരണം. ശരിയായ ജീവിതക്രമം പാലിക്കുന്നതിലൂടെ ഈ ആരോഗ്യപ്രശ്നത്തിൽ പൂർണ്ണമായും ഒഴിവാക്കുവാൻ സാധിക്കും. പ്രാരംഭ ഘട്ടത്തിലെ ഫാറ്റി ലിവറിനെ സുഖപ്പെടുത്തുവാൻ ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ ജീവിത ശൈലിയും മതിയാവും. ദൈനംദിന ജീവിതത്തിൽ വ്യായാമത്തിന് വളരെ വലിയ പങ്കുണ്ട്. ദിവസവും കുറച്ചു സമയമെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക.
അമിതമായി മദ്യപിക്കുന്നതും കരളിൻറെ ആരോഗ്യത്തെ ഇല്ലാതാക്കുന്നു. സ്വയം ശുദ്ധീകരിക്കാനുള്ള അതിൻറെ ശേഷി ഇതിലൂടെ നഷ്ടപ്പെടാം അതുകൊണ്ടുതന്നെ മദ്യപാനം നിർത്തുന്നതാണ് ഏറ്റവും ഉചിതം. കൊഴുപ്പ് അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കുന്നതാണ് ഫാറ്റി ലിവർ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും റെഡ് മീറ്റുകളും മിതമായ അളവിൽ മാത്രം കഴിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.