ഒരുപാട് പേർ നേരിടുന്ന ഒരു പ്രശ്നമാണ് അലർജി. ശരീരത്തിൻറെ പ്രതിരോധ പ്രവർത്തനത്തിന് സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങൾ ആണ് അലർജിക്ക് കാരണമായി മാറുന്നത്. ഭൂരിഭാഗം ആളുകളിലും ചില പദാർത്ഥങ്ങളെ അക്രമകാരികളായി കണ്ട് ശരീരം അവയ്ക്കെതിരെ അമിതമായി പ്രതികരിക്കുന്നു. അലർജി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയുണ്ട്. നിർത്താതെയുള്ള തുമ്മൽ, മൂക്കൊലിപ്പ്, ചുമ, തൊലിപ്പുറത്ത് ദീർഘകാലം നിൽക്കുന്ന.
ചൊറിച്ചിൽ, ചുമ, വലിവ് തുടങ്ങിയവയെല്ലാമാണ് ഇത് മൂലം കാണപ്പെടുന്ന ലക്ഷണങ്ങൾ. അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ പൊതുവായി അലർജനുകൾ എന്നു പറയുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ വിവിധതരത്തിലുള്ള അലർജികൾ ഉണ്ട്. അന്തരീക്ഷത്തിലെ പൊടി, പാറ്റ, പൂപ്പൽ, ചില ചെടികൾ, ചില മൃഗങ്ങളുടെ രോമങ്ങൾ തുടങ്ങിയവ മൂലം അലർജി ഉണ്ടാവാം. തൊലിപ്പുറമേ കാണുന്ന അലർജി തന്നെ വിവിധ തരത്തിലുണ്ട്.
അതിൽ ആദ്യത്തേത് എക്സിമ, കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മുഖം, കൈകാലുകൾ എന്നിവിടങ്ങളിലെ തൊലി വരളുകയും ചൊറിഞ്ഞു പൊട്ടുകയും ചെയ്യുന്നു. അലർജനങ്ങളുമായി നേരിട്ടുള്ള സ്പർശനമോ സാമീപ്യമോ മൂലം ഉണ്ടാകുന്നതിന് കോൺടാക്ട് ഡെർമടൈറ്റീസ് പറയുന്നു. തൊലിയുടെ മുകളിലായി ചൊറിച്ചിൽഓടുകൂടി പൊങ്ങിയ പാടുകളായി കാണപ്പെടുന്നവയെ അർട്ടിക്കേരിയ എന്ന് പറയപ്പെടുന്നു.
ചില ഭക്ഷണപദാർത്ഥങ്ങൾ മൂലവും അലർജി ഉണ്ടാവാം പ്രധാനമായും പാൽ, മുട്ട, ചെമ്മീൻ, ഞണ്ട്, കടല, ഗോതമ്പ് എന്നിവയാണ് സാധാരണയായി അലർജി ഉണ്ടാക്കുന്ന ഭക്ഷണ വസ്തുക്കൾ. ചൊറിഞ്ഞു തടിക്കുക, വയറുവേദന, വയറിളക്കം, ഛർദി, ചൊറിച്ചിൽ തുടങ്ങിയവയെല്ലാമാണ് ഇതുമൂലം ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ. ചില മരുന്നുകളുടെ ഉപയോഗവും അലർജിക്ക് കാരണമായി മാറുന്നു. പ്രധാനമായും വേദനസംഹാരികൾ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണൂ.