ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് അലർജി ഉണ്ടാവുന്നത്, ഇത് പൂർണ്ണമായും ഒഴിവാക്കുക…

നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അലർജി. ബാഹ്യമായ ഒരു വസ്തുവിനോട് ശരീരത്തിൻറെ പ്രതിരോധ സംവിധാനം അസാധാരണമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാവുന്നത്. ചില ആളുകളിൽ ശരീരത്തിൻറെ പ്രതിരോധ സംവിധാനം ഈ വിദേശ വസ്തുക്കൾക്ക് അല്ലെങ്കിൽ അലർജികൾക്കെതിരെ ആൻറി ബോർഡുകൾ ഉത്പാദിപ്പിക്കുന്നു. ഇത് പലതരത്തിലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കും.

തുമ്മൽ, മൂക്കൊലിപ്പ്, നാവിൽ ഉണ്ടാകുന്ന വീക്കം, ചൊറിച്ചിൽ, ശ്വസന തടസ്സം, ചർമ്മ പ്രശ്നങ്ങൾ എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അലർജികൾ വിവിധതരത്തിൽ ഉണ്ട് പൊടി, പൂപ്പൽ, ചില ഭക്ഷണപദാർത്ഥങ്ങൾ, ചില മരുന്നുകൾ എന്നിങ്ങനെ വിവിധതരത്തിൽ കാണപ്പെടുന്നു. അലർജി കൂടുതലായും 15 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്. അതുപോലെതന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നു.

അലർജി പൊതുവായി ബാധിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെയും തൊലി, ശ്വാസകോശം, കണ്ണുകൾ എന്നീ ഭാഗങ്ങളെയുമാണ്. ഒരു ബാഹ്യ ട്രിഗറിനോട് ശരീരത്തിന്റെ പ്രതിരോധ സംവിധാനം അസാധാരണമായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. അലർജി ഉണ്ടാക്കുന്ന ബാഹ്യവസ്തുക്കളുടെ വ്യത്യാസത്തിന് അനുസരിച്ച് വിവിധതരത്തിലുള്ള അലർജികൾ ഉണ്ട്. ചർമ്മത്തിൽ ഉണ്ടാകുന്ന അലർജി ചൊറിച്ചിൽ, ചുവന്ന തടിപ്പുകൾ, വേദന, ചർമം അടരുകയും തൊലി കളയുകയും ചെയ്യുന്നു.

ഒരു അലർജി കണ്ണിൽ പ്രവേശിക്കുമ്പോൾ അത് കഞ്ചക്ടിവല്‍ ലൈനിങ്ങിന് പ്രകോപിക്കുന്നു ഇത് കാഴ്ച കുറവ്, കണ്ണിൽ ചൊറിച്ചിൽ, മുകളിൽ ചുവപ്പ്, നിറഞ്ഞ കണ്ണുകൾ എന്നിവയിലേക്ക് നയിക്കാം. ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലവും അലർജി ഉണ്ടാവാം. ചുണ്ടുകളിൽ വീക്കം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ദേഹമാസകലം ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ.