ക്യാൻസറിനെ വരെ തടഞ്ഞു നിർത്താൻ ഉള്ളിക്ക് സാധിക്കും, ഉള്ളിയുടെ ആരോഗ്യഗുണങ്ങൾ…

അടുക്കളയിലെ ഒഴിവാക്കാൻ കഴിയാത്ത ഒരു പ്രധാന ഭക്ഷ്യവസ്തുവാണ് ഉള്ളി. ഉള്ളി ചേർക്കുന്നത് രുചിക്ക് മാത്രമല്ല നിരവധി ഗുണങ്ങൾ അതിനുണ്ട്. ഉള്ളിൽ ധാരാളമായി സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, മഗ്നീഷ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡുകളും സൾഫേറ്റുകളും ഹൃദയത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

ചുവന്ന ഉള്ളി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായികമാണ്. ഇതിനിടങ്ങിയിരിക്കുന്ന കാൽസ്യത്തിന് അസ്ഥികൾക്ക് ബലം നൽകുവാൻ കഴിയും. എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുവാനും ദിവസവും ഉള്ളി കഴിക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. ശരീരത്തിൻറെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ക്യാൻസർ പോലുള്ള രോഗങ്ങളെ തടയാനും ഉള്ളി വളരെ മികച്ചതാണ്.

ഇത് ഉള്ളിയുടെ ഏറ്റവും മികച്ച ഗുണങ്ങളിൽ ഒന്നാണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നൽകുന്നതിൽ അലർജിക്ക് വലിയ ഒരു പങ്കുണ്ട്. ഉള്ളി കഴിക്കുന്നത് കൊണ്ട് ഒറ്റപ്പെട്ട ശ്വാസനാളത്തിന്റെ പേശികളിൽ വിശ്രമിക്കുന്ന പ്രഭാവമുണ്ട് ഇത് ആസ്മാ രോഗികൾക്ക് എളുപ്പത്തിൽ വിശ്വസിക്കാൻ സഹായകമാകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോടുകളാണ് ആ ഗുണം നൽകുന്നത്. കണ്ണിന് കാഴ്ച നൽകുവാൻ ഉള്ളിയിലെ സെലീനിയം സഹായകമാകുന്നു.

നമ്മളിൽ പലരും ഉള്ളി കഴിക്കുന്നത് കൊണ്ട് വായനാറ്റം ഉണ്ടാകുമെന്ന് ചിന്തിക്കുന്നവരാണ് എന്നാൽ വായുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ളി സഹായകമാകുന്നു. അസംസ്കൃതമായ ഉള്ളിയുടെ ലൈംഗിക ഗുണങ്ങൾ പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളവയാണ് ഇത് ഉദ്ധാരണ കുറവ് പരിഹരിക്കുന്നു. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ ചർമ്മത്തിലെ പിഗ്മെന്റേഷൻ ഒഴിവാക്കുവാൻ ഏറെ ഗുണം ചെയ്യുന്നവയാണ്. ഉള്ളിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായും കാണൂ.