പ്രമേഹവും അമിതവണ്ണവും കുറയ്ക്കാൻ ഇതിലും നല്ല ജ്യൂസ് വേറെയില്ല, കുമ്പളങ്ങയുടെ അത്ഭുത ആരോഗ്യഗുണങ്ങൾ…

നമുക്ക് സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് കുമ്പളം. അകം പൊള്ളയായ തണ്ടുകളാൽ പടർന്നു കയറുന്നൊരു വള്ളി സസ്യമാണ് ഇത്. വള്ളിഫലങ്ങളിൽ ഏറ്റവും മികച്ച ഒന്ന് കുമ്പളമാണ്. നിരവധി പോഷകമൂല്യങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും ശരീരബലത്തിനും കുമ്പളം ഏറെ ഗുണകരമാണ്. അതിൻറെ വള്ളി, ഫലം, പൂവ്, ഇല, കുരു, തൊലി എന്നിവയെല്ലാം ഔഷധയോഗ്യമാണ്.

കുമ്പള വള്ളിയിൽ നിന്ന് പാകമായി അടർന്നു വീഴുന്ന നെയ് കുമ്പളങ്ങ മാനസിക ആരോഗ്യ ചികിത്സയിൽ വളരെ ഫലപ്രദമാണ്. കുമ്പളങ്ങിയിൽ ധാരാളമായി വെള്ളമുണ്ട്. വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോ ഫ്ലേവിങ്, പ്രോട്ടീൻ, ഫ്ലവനോയിഡുകൾ, കരോട്ടിൻ എന്നിങ്ങനെ ധാരാളം പോഷക ഘടകങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു. കുമ്പളത്തിന്റെ വിത്തുകൾ മൂത്രനാളി രോഗങ്ങൾക്ക് വളരെ ഗുണകരമാണ്.

വരണ്ട ചുമ, ലൈംഗിക രോഗങ്ങൾ എന്നിവയ്ക്കും വിത്ത് ഉപയോഗിക്കാം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. പോഷകങ്ങളുടെ കലവറയാണ് കുമ്പളങ്ങ എന്നുവേണം പറയാൻ. ജലത്താൽ സമ്പന്നമായ ഇതിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നു. കുമ്പളങ്ങ ജ്യൂസിന് ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കുവാൻ സാധിക്കും ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുവാൻ സഹായകമാകുന്നു.

അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് വിശ്വസിച്ചു കഴിക്കാവുന്ന ഒരു ജ്യൂസ് കൂടിയാണിത്. കലോറി തീരെ കുറഞ്ഞ ഒരു പച്ചക്കറി ആയതുകൊണ്ട് തന്നെ അമിതവണ്ണവും വയറും കുറയ്ക്കാൻ കുമ്പളങ്ങയ്ക്ക് സാധിക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് കഴിക്കുന്നത് ഏറെ ഗുണകരമാണ്. വിളർച്ച പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും രക്തം വർദ്ധിപ്പിക്കാനും ശുദ്ധീകരിക്കുവാനും ഇവ സഹായകമാകുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.